ശബരീനാഥനും ദിവ്യയ്ക്കും ആണ്‍കുഞ്ഞ് പിറന്നു

തിരുവനന്തപുരം: കെ.എസ്.ശബരീനാഥന്‍ എം.എല്‍.എയ്ക്കും ദിവ്യ എസ്.അയ്യര്‍ക്കും ആണ്‍കുഞ്ഞ് പിറന്നു. ഫേസ്ബുക്കിലൂടെയാണ് ഈ സന്തോഷവാര്‍ത്ത ശബരീനാഥന്‍ പങ്കുവച്ചത്. ആണ്‍ കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു എന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ‘അമ്മയും മകനും സുഖമായിരിക്കുന്നു, കൂടെ അച്ഛനും.’ -ശബരീനാഥന്‍ കുറിച്ചു.
2017 ജൂണ്‍ 30നാണ് ഇരുവരും വിവാഹിതരായത്. അരുവിക്കര എം.എല്‍.എയാണ് ശബരീനാഥന്‍. തിരുവനന്തപുരം സബ് കലക്ടറായിരുന്ന ദിവ്യ ഇപ്പോള്‍ തദ്ദേശഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി.കാര്‍ത്തികേയന്റെ മകനാണ് ശബരീനാഥന്‍.
ടാറ്റയില്‍ ഉന്നത ഉദ്യോഗസ്ഥനായിരുന്ന ശബരീനാഥന്‍ അച്ഛന്റെ മരണ ശേഷമാണ് ജോലി രാജിവച്ചശേഷം അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചത്. ഐ.എസ്.ആര്‍.ഒ ഉദ്യോഗസ്ഥാനായിരുന്ന ശേഷ അയ്യരുടെയും ഭഗവതി അമ്മാളിന്റെയും മകളാണ് ദിവ്യ.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts