സംഘപരിവാരങ്ങള്‍ നുണകളുടെ കീടങ്ങള്‍ തന്നെ!… അത് ഡിവൈഎഫ്ഐ ഗുണ്ടയല്ല, പോലീസ് ഡാ!… ശബരിമല വിഷയത്തില്‍ സംഘപരിവാറിന്റെ മറ്റൊരു നുണ കൂടി പൊളിയുന്നു

rss

ശബരിമല നട അടച്ചെങ്കിലും യുവതീപ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇതുവരെയും കെട്ടടിങ്ങിയിട്ടില്ല. കോടതി വിധി നടപ്പിലാക്കണമോ അതോ വിശ്വാസികളുടെ വികാരം മാനിക്കണമോ എന്ന ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് സര്‍ക്കാരും നിയമപാലകരും.

ശബരിമലയിലെ തന്ത്രി തന്നെ സമ്മതിച്ചു!… 1991നു മുന്‍പ് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന് തന്ത്രി, ലക്ഷ്മി മാതൃഭൂമി ചാനലില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിഞ്ഞു

ഇതിനിടെ സോഷ്യല്‍ മീഡിയയിലും വന്‍ ചര്‍ച്ചകള്‍ നടന്നു. പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലും വാര്‍ത്തകളുണ്ടായി. ശബരിമലയില്‍ ഡ്യൂട്ടിക്കെത്തിയ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം വേഷം മാറിയെത്തിയ ഡിവൈഎഫ്‌ഐ ഗുണ്ട എന്ന രീതിയില്‍ വ്യാപകമായി പ്രചരിപ്പിച്ചു.

ലേഡീസ് നോ എന്‍ട്രി, എന്ത ന്യായം പറയും ചേട്ടാ ചേട്ടാ?? ശബരിമല വിഷയത്തില്‍ തമിഴ് ഗാനം വൈറല്‍

ഇപ്പോള്‍ ഈ നുണ പ്രചാരണം കൂടി പൊളിഞ്ഞിരിക്കുകയാണ്. പ്രധാനമായും സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് ഈ വ്യാജ പ്രചാരണം നടന്നത്. ഭക്തരെ തല്ലിചതയ്ക്കാന്‍ ഡിവൈഎഫ്‌ഐക്കാരെ ഇറക്കിയിരിക്കുകയാണെന്ന് പ്രചരിപ്പിക്കാനായിരുന്നു തൊടുപുഴ സ്വദേശിയും കെ എ പി അഞ്ചാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസറുമായ ആഷിഖിന്റെ ചിത്രം ചേര്‍ത്ത് വ്യാജ പ്രചാരണം നടത്തിയത്. അതാണിപ്പോള്‍ വ്യാജമെന്ന് തെളിഞ്ഞിരിക്കുന്നത്. ഇതോടെ സംഘപരിവാറിന്റെ ഓടുത്ത നുണയും പൊളിഞ്ഞിരിക്കുകയാണ്.

https://www.facebook.com/sijop909/posts/10212415009269189

share this post on...

Related posts