ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥ – ബിജെപി

കൊച്ചി: ശബരിമലയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്ന് ബിജെപി കേന്ദ്ര സംഘം. സംഭവത്തില്‍ സര്‍ക്കാരിന്റെ റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ പി സദാശിവം വ്യക്തമാക്കിയതായി ബിജെപി നേതാക്കള്‍ പറഞ്ഞു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സരോജ് പാണ്ഡേ, പ്രഹ്ലാദ് ജോഷി എംപി, പട്ടിക ജാതി മോര്‍ച്ച ദേശീയ പ്രസിഡന്റ് വിനോദ് ശങ്കര്‍ എംപി, നളിന്‍കുമാര്‍ കാട്ടീല്‍ എംപി എന്നിവരടങ്ങുന്ന സംഘമാണ് ഗവര്‍ണര്‍ക്ക് നിവേദനം നല്‍കിയത്.

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദേശപ്രകാരമാണ് ഇവര്‍ കേരളത്തിലേക്ക് എത്തിയത്. ശബരിമലയില്‍ രാഷ്ട്രീയം കളിയ്ക്കാന്‍ അനുവദിക്കില്ലെന്നും, ഭക്തരുടെ പ്രശ്‌നങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്നും സംഘം ഗവര്‍ണറോട് ആവശ്യപ്പെട്ടു. ജയില്‍ ശിക്ഷ അനുഭവിക്കുന്ന കെ സുരേന്ദ്രനെയും സംഘം സന്ദര്‍ശിക്കും.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍   8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts