” ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന യുട്യൂബ് താരം ഈ ഏഴ് വയസ്സുകാരനാണ്… ”

2018 ലെ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന യുട്യൂബ് താരങ്ങളുടെ പട്ടിക പുറത്തുവിട്ടു. അമേരിക്കന്‍ ബിസിനസ് മാസികയായ ഫോബ്‌സ് ആണ് പത്ത് പേരടങ്ങുന്ന പട്ടിക പുറത്തുവിട്ടത്. കളിപ്പാട്ടങ്ങളെക്കുറിച്ച് വിശകലനം നടത്തുന്ന റയാന്‍ ടോയിസ് റിവ്യൂ എന്ന യുട്യൂബ് ചാനലിന്റെ കുട്ടി ഉടമയായ റയാനാണ് പട്ടികയില്‍ ഒന്നാമത്. 2018 ജൂണ്‍ ഒന്നിന് ഒരു വര്‍ഷം തികയവെ 154.84 കോടിയാണ് ഈ ഏഴ് വയസ്സുകാരന്റെ വാര്‍ഷിക വരുമാനം. കഴി!ഞ്ഞ വര്‍ഷത്തെക്കാളും ഇരട്ടിയാണ് ഇത്തവണ റയാന്റെ വരുമാനം. 2017 ല്‍ ഫോബ്‌സ് പുറത്തുവിട്ട പട്ടികയില്‍ റയാന്‍ എട്ടാം സ്ഥാനം സ്വന്തമാക്കിയിരുന്നു. പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ യുട്യൂബ് താരമാണ് റയാന്‍.

READ MORE: ‘ പുത്തന്‍ ഫീച്ചറുകളുമായി ഇന്‍സ്റ്റഗ്രാം… ‘

യുട്യൂബ് താരങ്ങളായ ഡ്യൂഡ് പേര്‍ഫക്ട്, ജെക്ക്‌ലോഗന്‍ പോള്‍ സഹോദരങ്ങള്‍, മേക്കപ്പ് ആര്‍ട്ടിസ്റ്റ് ജെഫ്രി സ്റ്റാര്‍, ഡാന്‍ടിഡിഎം ഉടമ ഡാനിയേല്‍ മിഡില്‍ടണ്‍, മാര്‍ക്ക്പ്ലിയര്‍ ഉടമ മാര്‍ക്ക് ഫിഷ്ബാക്ക്, വനോസ്‌ഗോമിങ് ഉടമ ഇവാന്‍ ഫോങ്, ജാക്‌സെപ്റ്റിസി ഉടമ സീന്‍ മക്ലോഗലിന്‍, പ്യൂഡീപൈ ഉടമ ഫെലിക്‌സ് ഷെല്‍ബെര്‍ഗ് എന്നിവരാണ് പട്ടികയിലെ മറ്റ് താരങ്ങള്‍. ഫോബ്‌സിന്റെ കണക്ക് പ്രകാരം മൊത്തം 1,270.26 കോടി രൂപയുടെ വര്‍ദ്ധനവാണ് പട്ടികയിലെ പത്ത് പേരുടെയും വാര്‍ഷിക വരുമാനത്തില്‍ ഉണ്ടായിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തേക്കാളും 42 ശതമാനം വര്‍ദ്ധനവാണിത്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts