റഷ്യന്‍ കോവിഡ് വാക്‌സിന്‍ ഇന്ത്യയിലേയ്‌ക്കെത്തുന്നു

റഷ്യ വികസിപ്പിച്ച കോവിഡ് വാക്‌സിനായ സ്ഫുട്‌നിക്-5 ഇന്ത്യയിലേയ്‌ക്കെത്തുന്നു. സ്ഫുട്‌നിക് 5 പരീക്ഷിക്കാനും വിതരണം ചെയ്യാനും വിതരണം ചെയ്യാനും ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഡോ.റെഡഡി ലബോറട്ടറീസുമായി റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ധാരണയിലെത്തി.

റെഡ്ഡി ലബോറട്ടറീസുമായി സഹകരിച്ച് രാജ്യത്ത് 10 കോടി വാക്‌സിന്‍ വിതരണം ചെയ്യുമെന്ന് റഷ്യ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിജയകരമായ പരീക്ഷണങ്ങള്‍ക്കും അനുമതിക്കും ശേഷം 2020 അവസാനത്തോടെ വാക്‌സിന്‍ വിതരണം ആരംഭിക്കാനാകുമെന്നും റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വ്യക്തമാക്കി.

മനുഷ്യശരീരത്തില്‍ ഉപയോഗിക്കാന്‍ സുരക്ഷിതമെന്ന് സ്ഫുട്‌നിക് 5 തെളിയിക്കപ്പെട്ടതാണെന്നും, നിലവില്‍ പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും റഷ്യ വ്യക്തമാക്കിയിട്ടുണ്ട്.

Related posts