ആര്‍ത്തവത്തേക്കുറിച്ച് പോസ്റ്റിട്ട നവമിയുടെ അനുജത്തിയെ കൊലപ്പെടുത്താന്‍ ശ്രമം; വണ്ടി ഇടിച്ചു റോഡില്‍ ഇട്ട ശേഷം മര്‍ദിച്ചു, പിന്നില്‍ ആര്‍എസ്എസ് ആരോപണം

navami

navami

ആര്‍ത്തവത്തേക്കുറിച്ച് സ്വന്തം നിലപാട് സോഷ്യല്‍മീഡിയയില്‍ പോസ്റ്റിട്ട ബാലസംഘം സംസ്ഥാന കമ്മറ്റി അംഗവും പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ നവമി രാമചന്ദ്രന്റെ അനുജത്തി ലക്ഷ്മിയെ കൊലപ്പെടുത്താന്‍ ശ്രമം. വണ്ടി ഇടിച്ചു റോഡില്‍ ഇട്ട ശേഷം മര്‍ദിച്ചു.ലക്ഷ്മി മല്ലപ്പള്ളി ഗവണ്മെന്റ് ആശുപത്രിയിലെ ഐസിയുവിലാണ്‌

നവമി ബാലചന്ദ്രനുനേരെ ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരുടെ തെറിയഭിഷേകവും അസഭ്യപ്രചരണവും നടന്നിരുന്നു. നവമിയുടെ സഹോദരിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ലക്ഷ്മിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് അക്രമണം. ആര്‍എസ്എസ് ബിജെപി ഗ്രൂപ്പുകളിലാണ് ഫോട്ടോഷോപ്പ്-അപവാദ പ്രചരണങ്ങള്‍ അരങ്ങേറിയത്.

ശ്യാമ എന്ന തിരുവനന്തപുരം സ്വദേശിനിയായ വിദ്യാര്‍ത്ഥിയാണ് ആദ്യം ആര്‍ത്തവത്തേക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഇതിനെതിരെ സംഘപരിവാര്‍ തെറിയഭിഷേകവുമായി രംഗത്തുവന്നു. ശ്യാമയെ അനുകൂലിച്ചാണ് നവമി ഫെയ്സ്ബുക്ക് കുറിപ്പിട്ടത്. ഇതിനെതിരെയും സൈബര്‍ അക്രമികള്‍ രംഗത്തെത്തുകയായിരുന്നു.

നവമിയെ അനാശ്യാസ്യത്തിന്റെ പേരില്‍ കോളെജില്‍നിന്ന് പുറത്താക്കിയതെന്ന വാര്‍ത്തയാണ് സംഘപരിവാര്‍ ഗ്രൂപ്പുകള്‍ ആദ്യം നല്‍കിയത്. പിന്നീട് അസഭ്യ വര്‍ഷവം അരങ്ങേറി. പിന്നീടാണ് എസ്എസ്എല്‍സി മോഡല്‍ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവഴി നവമിയുടെ അനുജത്തി ലക്ഷ്മിയെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയത്. നവമിയേയും ലക്ഷ്മിയേയും കൊല്ലുമെന്നായിരുന്നു ഭീഷണി.

വ്യാപകമായ വിമര്‍ശനമാണ് ഇതില്‍ സോഷ്യല്‍ മീഡിയയില്‍നിന്നുണ്ടാകുന്നത്. ആര്‍എസ്എസ് അതിക്രമത്തെ അപലപിച്ച് നിരവധിയാളുകള്‍ രംഗത്തെത്തി. നവമിയും ആര്‍എസ്എസ് അതിക്രമത്തെ സൂചിപ്പിച്ച് ഫെയ്സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. നവമിയുടെ കുറിപ്പ് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

 

Navami Balachandran

ഭഗത് സിംഗ് ദേശിയവാദികള്‍ വളരെ നല്ല സംഘടന പ്രവര്‍ത്തനം നടത്തുന്നുണ്ട്. എന്തായിരുന്നു ഞാനിട്ട പോസ്റ്റ് എന്ന് ഏകദേശം മുഴുവന്‍ ആളുകളും കണ്ടതാണ്. അതുമായി ബന്ധമില്ലാത്ത കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ ആര്‍ എസ് എസ് കാരായിട്ടുള്ളവര്‍ ഇട്ട കമന്റ്സും എല്ലാരും വായിച്ചിട്ടുണ്ടാകും.

(ഇങ്ങനെ കമന്റ് ചെയ്തിട്ട് പോയവരെ വീട്ടില്‍ താമസിപ്പിക്കുന്നവരെ സമ്മതിക്കണം, ഒരു ആര്‍ എസ് എസ് കാരനാണ് തെറി അഭിഷേകം നടത്തിയതെങ്കില്‍ മനസ്സിലാക്കാം ആ ഒരാളിന്റെ മാനസിക വൈകല്യം ആണെന്ന്, എന്നാല്‍ മുഴുവന്‍ ആര്‍ എസ് എസ് കാരും ഒരേ രീതിയില്‍ തെറി അഭിഷേകം നടത്തുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത് ആര്‍ എസ് എസ് എന്നാല്‍ ആഭാസന്മാരും ആഭാസത്തരം മാത്രം പറയുന്നവരും ആണെന്നോ. എന്റെ അനുഭവം അതാണ് തെളിയിക്കുന്നത് )
എന്റെ പ്രൊഫൈല്‍ഉം ഫോട്ടോയും ഒക്കെ വെച്ച് നിരവധി പോസ്റ്റര്‍കളും നല്ല രീതിയില്‍ ആര്‍ എസ് എസ് കാര് പ്രചരിപ്പിക്കുന്നുണ്ട്. അതില്‍ ഒന്നാണ് താഴെ കാണുന്നത്. ആശയങ്ങള്‍ കൊണ്ട് സംവാദിക്കാമെങ്കില്‍ മാത്രം ആരുമായി വേണമെങ്കിലും സംസാരിക്കാന്‍ തയ്യാറാണ്. എന്നാല്‍ ബോധം ഇല്ലാതെ പുലമ്പുന്നവരോട് എന്ത് മറുപടി പറഞ്ഞിട്ടും കാര്യമില്ലാലോ.ചില ആര്‍ എസ് എസ് കാരൊക്കെ കമന്റ് ചെയ്ത കണ്ടു പോസ്റ്റ് മുതലാളി മുങ്ങിയെന്നും മറുപടി കൊടുക്കുന്നില്ല എന്നും. വീട്ടില്‍ ഇരിക്കുന്ന അച്ഛനെയും അമ്മയെയും അനിയത്തിയെയും ചേര്‍ത്ത് ആഭാസത്തരത്തില്‍ ഉള്ള കമന്റ്ന് ഇടുമ്പോള്‍ ഞാന്‍ എന്താ മറുപടി കൊടുക്കേണ്ടിയിരുന്നത്, തിരിച്ചു അവരുടെയൊക്കെ വീട്ടില്‍ ഉള്ളവരെ തെറി പറയണമായിരുന്നോ, എനിക്ക് എന്തായാലും അതിനു കഴിയില്ല.സ്വന്തമായി ഒരു അച്ഛനും അമ്മയും ഉള്ളവര്‍ക്കേ അവരുടെ വില അറിയുള്ളു, അങ്ങനെ ഉള്ളവര്‍ക്കേ മാന്യമായി സംസാരിക്കാന്‍ അറിയുള്ളു.
കമന്റ് ഇട്ടിട്ടുള്ള ആരും അങ്ങനെ ഉള്ളവരാണെന്നു തോന്നുന്നില്ല. ശ്രീകോവിലില്‍ ഇരിക്കുന്ന ദേവിയുടെ കല്‍പ്രതിമയെ മാത്രം സ്ത്രീ ആയി കണ്ടു ബഹുമാനിക്കാതെ യഥാര്‍ത്ഥ മനുഷ്യസ്ത്രീകളെയും ബഹുമാനിക്കാന്‍ പഠിക്കുക, കുറഞ്ഞ പക്ഷം മാന്യമായി സംസാരിക്കാന്‍ പഠിക്കുക.

 

Related posts