” അടിച്ചു കൊല്ലെടാ അവളെ…, സന്നിധാനത്ത് എത്തിയ 52 കാരിക്കെതിരെ സംഘപരിവാര്‍.. ”

GettyImages_1052304176

അടിച്ചു കൊല്ലെടാ അവളെ, സന്നിധാനത്ത് 52 കാരിയായ ഭക്തയെ കൊല്ലാന്‍ ആക്രോശിച്ച് സംഘപരിവാര്‍. ശബരിമലയില്‍ കൊച്ചു മകന്‍ റെ ചോറൂണിന് വേണ്ടിയെത്തിയ സ്ത്രീയെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. തൃശൂര്‍ സ്വദേശിയായ ലളിതയെന്ന 52 വയസ്സുകാരിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

വലിയ നടപ്പന്തലിലെത്തിയ സ്ത്രീകള്‍ക്കെതിരെ സംഘപരിവാര്‍ അക്രമികള്‍ പാഞ്ഞടുക്കുകയായിരുന്നു. സന്നിധാനത്ത് വാക്കേറ്റവും തര്‍ക്കവുമുണ്ടായി. കൊല്ലെടാ അവളെയെന്ന് ആക്രോശിച്ചെത്തിയ ആക്രമികള്‍ക്കിടയില്‍ നിന്നും പൊലീസ് പണിപ്പെട്ടാണ് ലളിതയെ രക്ഷിച്ചെടുത്തത്.

share this post on...

Related posts