‘ കട്ട ബ്രേക്കുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X എബിഎസ് പതിപ്പ് വിപണിയിലേക്ക്… ”

Untitled

റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് 350X  എബിഎസ് പതിപ്പ് വിപണിയിലേക്ക്.
1.60 ലക്ഷം രൂപയാണ് പുതിയ തണ്ടര്‍ബേര്‍ഡ് 350X എബിഎസിന് വില നിശ്ചയിച്ചിരിക്കുന്നത്. 2019 ഏപ്രില്‍ മുതല്‍ 125 സിസിക്ക് മുകളിലുള്ള മുഴുവന്‍ ഇരുചക്ര വാഹനങ്ങള്‍ക്കും എബിഎസ് കര്‍ശനമാക്കിയുള്ള കേന്ദ്ര ഉത്തരവിനെ തുടര്‍ന്നാണ് റോയല്‍ എന്‍ഫീല്‍ഡ് എബിഎസ് സംവിധാനം നടപ്പിലാക്കിയത്. 5,000 രൂപയാണ് ബുക്കിംഗ് തുക. നിലവിലെ സ്റ്റോക്ക് അടിസ്ഥാനപ്പെടുത്തി ബുക്ക് ചെയ്യുന്നവര്‍ക്കു 15 ദിവസങ്ങള്‍ക്കകം ഡീലര്‍ഷിപ്പുകള്‍ പുതിയ എബിഎസ് പതിപ്പുകള്‍ കൈമാറും.

” രാജ്യത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ഷോപ്പിംഗ് മേളയായി ആമസോണ്‍.ഇന്‍ സംഘടിപ്പിച്ച ദി ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ 2018 ”

എബിഎസ് സുരക്ഷ മാത്രമാണ് ബൈക്കിന് സംഭിവിച്ചിട്ടുള്ള പുതിയ മാറ്റം. എബിഎസ് സംവിധാനത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ബൈക്കിന്റെ ബ്രേക്കിംഗ് മികവു കാര്യമായി വര്‍ധിക്കും. പ്രധാനമായും യുവതലമുറയെയാണ് തണ്ടര്‍ബേര്‍ഡ് 350X എബിഎസ് ലക്ഷ്യമിടുന്നത്. റോവിംഗ് റെഡ്, വിംസിക്കല്‍ വൈറ്റ് നിറങ്ങളില്‍ അണിനിരക്കുന്ന പുതുതലമുറ തണ്ടര്‍ബേര്‍ഡില്‍ ഒമ്പതു സ്പോക്ക് അലോയ് വീലുകള്‍ ഒരുങ്ങുന്നു. മുന്നില്‍ 19 ഇഞ്ചും പിന്നില്‍ 18 ഇഞ്ചുമാണ് തണ്ടര്‍ബേര്‍ഡ് 350X -ന്റെ ടയര്‍ അളവ്.
280 mm, 240 mm വെന്റിലേറ്റഡ് ഡിസ്‌ക്കുകളെ അടിസ്ഥാനപ്പെടുത്തിയാണ് തണ്ടര്‍ബേര്‍ഡ് 350X -ലെ ബ്രേക്കിംഗ്. പുതിയ പതിപ്പില്‍ മുന്‍ പിന്‍ ടയറുകള്‍ക്ക് എബിഎസ് പിന്തുണയുമുണ്ട്. സാധാരണ തണ്ടര്‍ബേര്‍ഡിനെ അപേക്ഷിച്ചു മട്ടിലും ഭാവത്തിലും തണ്ടര്‍ബേര്‍ഡ് 350X കൂടുതല്‍ സ്പോര്‍ടിയാണ്.

share this post on...

Related posts