” റൗഡി ബേബി നിക്കി കളിച്ചു.. , ഡാന്‍സൊക്കെ കൊള്ളാം മോളേ… പക്ഷെ.. നീ ഒന്നും സായിടെ ഏഴയലത്ത് എത്തില്ലെന്ന് ആരാധകര്‍.. ”


ചെന്നൈ: മാരി 2 എന്ന സിനിമയിലെ റൗഡി ബേബി എന്ന ഗാനം വന്‍ ഹിറ്റായിരുന്നു. ചിത്രത്തിലെ ഈ ഗാനത്തില്‍ സായി പല്ലവിയുടെ ഡാന്‍സാണ് ശരിക്കും വൈറലായത്. ടിക് ടോക്കിലും, സോഷ്യല്‍ മീഡിയയിലും റൗഡി ബേബി തരംഗം സൃഷ്ടിച്ചു. എന്നാല്‍ ഈ ഗാനത്തില്‍ സായി അല്ലാതെ ഒരു സെലിബ്രേറ്റി ഡാന്‍സ് ചെയ്താല്‍ എന്താണ് അവസ്ഥ. നിക്കി ഗല്‍റാണിയാണ് ഇത്തരത്തില്‍ ഡാന്‍സ് കളിച്ച താരം. വികടന്‍ സിനി അവാര്‍ഡിലായിരുന്നു താരത്തിന്റെ നൃത്തം. എന്നാല്‍ നിക്കിയുടെ നൃത്തം സോഷ്യല്‍ മീഡ!ിയയില്‍ വൈറലായതോടെ സായി പല്ലവിയുടെ ഡാന്‍സ് കണ്ട് ഇഷ്ടപ്പെട്ടവര്‍ വെറുതെയിരുന്നില്ല. നിക്കിയുടെ ഡാന്‍സ് കൊള്ളാം, പക്ഷേ സായ് പല്ലവി വേറെ ലെവല്‍ തന്നെയാണ് എന്നാണ് പ്രധാനമായും ഉയര്‍ന്ന കമന്റ്. എന്നാല്‍ നിക്കിയുടെ ഡാന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചവരും കുറവല്ല.

സായി പല്ലവിയുടെ ഡാന്‍സിനെ മോശമാക്കി നിക്കിയെന്നോക്കെയാണ് ഇവരുടെ കമന്റ്. ഡാന്‍സില്‍ ഓരോരുത്തര്‍ക്കും അവരുടെതായ ശൈലികള്‍ ഉണ്ട്. സായ് പല്ലവിക്ക് സായ് പല്ലവിയുടെ ശൈലി. നിക്കി ഗല്‍റാണിക്ക് അവരുടെയും എന്നാണ് വലിയൊരു വിഭാഗത്തിന്റെ അഭിപ്രായം. അതേ സമയം യൂട്യൂബില്‍ ഇതുവരെ റൗഡിബേബി കണ്ടത് പതിനേഴ് കോടിയോളം പേരാണ്. സായ് പല്ലവിയുടെ ഡാന്‍സ് കാണാന്‍ വേണ്ടി മാത്രമാണ് ഗാനം പലരും വിഡിയോ കാണുന്നത്. യുവന്‍ ശങ്കര്‍ രാജയുടെതാണ് ഇതിന്റെ സംഗീതം.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts