ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ യുവന്റസിന് വിജയം; റൊണാള്‍ഡോയ്ക്ക് 29 ആം മിനിറ്റില്‍ ചുവപ്പുകാര്‍ഡ്

christiano-ronaldo-in-tears.jpg.image.784.410

റോം: ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ യുവന്റസിന് വിജയത്തുടക്കം. സ്പാനിഷ് ക്ലബ്ബ് വലന്‍സിയയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് യുവന്റസ് തോല്‍പിച്ചത്. മിറാലം ജാനിച്ചിന്റെ ഇരട്ടഗോളുകളാണ് യുവന്റസിന് ജയം സമ്മാനിച്ചത്. 45,51 മിനുട്ടുകളില്‍ കിട്ടിയ രണ്ട് പെനാല്‍റ്റിയും ജാനിച്ച് ലക്ഷ്യത്തിലെത്തി.

കൂടാതെ സൂപ്പര്‍താരം റൊണാള്‍ഡോ 29 ആം മിനിറ്റില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് യുവന്റസിന് തിരിച്ചടിയായി. വലന്‍സിയ താരം മുരിലോയുടെ മുടിയില്‍ പിടിച്ച് വലിച്ചതിനായിരുന്നു റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയത്.

share this post on...

Related posts