ഇന്ത്യയുടെ ലോകകപ്പ് ടീമിൽ രോഹിതും കോലിയും ഓപ്പണർമാർ!

ഇന്ത്യൻ നായകൻ വിരാട് കോലി ടി20 ലോകകപ്പിൽ ഓപ്പണറായി എത്തുമോ? അതെ അങ്ങനെ ചില പദ്ധതികൾ ടീം മാനേജ്മെൻറിനുണ്ട്. ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തിലാണ് വിരാട് കോലിയും രോഹിത് ശർമയും ഓപ്പണർമാരായി ഇറങ്ങിയത്. 94 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ച് ഇരുവരും ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ടീമിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാൻമാർ കൂടുതൽ ബാറ്റ് ചെയ്യുന്നതിനോടാണ് താൽപര്യം.

When Aaron Finch sought umpire's advice to break Virat Kohli-Rohit Sharma  stand | Cricket News - Times of India

വിരാടും രോഹിതും ഓപ്പണർമാരാവുമെങ്കിൽ മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിനെ ഇറക്കണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. “കെഎൽ രാഹുലിനെ ബാറ്റിങ് ഓർഡറിൽ എവിടെ ഇറക്കാനാണ് പദ്ധതിയെന്ന് എനിക്കറിയില്ല. സൂര്യകുമാർ പ്ലേയിങ് ഇലവനിൽ മൂന്നാം നമ്പർ അർഹിക്കുന്നു. ഐപിഎല്ലിൽ ഇത് പോലെ സ്ഥിരതയോടെ കളിച്ച അധികം ബാറ്റ്സ്മാൻമാരെ കണ്ടിട്ടില്ല,” മഞ്ജരേക്കർ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്യാറുള്ളത് രോഹിതും ശിഖർ ധവാനുമാണ്. ധവാൻ ഐപിഎല്ലിൽ മികച്ച ഫോമിലാണ് കളിച്ചത്. ശ്രീലങ്കയിൽ ടീമിനെ നയിക്കുന്നത് ധവാനാണ്. ഒക്ടോബറിൽ യുഎഇയിലാണ് ലോകകപ്പ് നടക്കുക. ടൂർണമെൻറിലെ പ്രധാന ഫേവറിറ്റ്സാണ് ടീം ഇന്ത്യ.

Related posts