ആദ്യം പറഞ്ഞത് അമ്മയോട്; ലോകകപ്പ് സ്വപ്‌നങ്ങളുമായി പന്ത്

ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് ഋഷഭ് പന്ത് ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ലണ്ടനിലെത്തിയ താരം പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നിരുന്നു. ശിഖര്‍ ധവാന് പകരം തന്നെ ടീമിലെടുത്തപ്പോള്‍ ആ കാര്യം ആദ്യം പറഞ്ഞത് അമ്മയോടാണെന്ന് ഋഷഭ് വ്യക്തമാക്കി. കേട്ടയുടനെ അമ്മ സന്തോഷവതിയായി. ഉടനെ ക്ഷേത്രത്തിലേക്ക് പോയി എനിക്കുവേണ്ടി പ്രാര്‍ഥിച്ചു. ചെറുപ്പംതൊട്ടേ, ഒരു ലോകകപ്പിലെങ്കിലും കളിക്കണമെന്നും രാജ്യത്തിനുവേണ്ടി നല്ലത് ചെയ്യണമെന്നും സ്വപ്നം കണ്ടിരുന്നു. ടീമിലെ എല്ലാവര്‍ക്കും ഒരു സ്വപ്നം മാത്രമേയുള്ളൂ. ലോകകപ്പില്‍ ഇന്ത്യ കപ്പുയര്‍ത്തുകയെന്നത്. ഋഷഭ് വ്യക്തമാക്കി. ലോകകപ്പ് ടീമില്‍ ഇടം കിട്ടാതിരുന്നപ്പോള്‍ കാര്യങ്ങള്‍ അത്ര നന്നായിട്ടല്ല ഞാന്‍ ചെയ്തതെന്ന് മനസ്സിലായി. ഇതോടെ ഞാന്‍ കൂടുതല്‍ പോസറ്റീവായി. കഠിനാധ്വാനം ചെയ്തു. ഐ.പി.എല്ലില്‍ നന്നായി കളിച്ചു. പരിശീലനം തുടരുകയും ചെയ്തു. ഋഷഭ് കൂട്ടിച്ചേര്‍ത്തു.

share this post on...

Related posts