ഋഷഭ് പന്തിനോട് പ്രണയാഭ്യര്‍ത്ഥന നടത്തി ആരാധിക; പുഞ്ചിരിച്ച് യുവതാരം

ബെംഗളൂരു: ഇന്ത്യയുടെ യുവതാരം ഋഷഭ് പന്തിനോട് പ്രണയാഭ്യര്‍ത്ഥന നടത്തി ആരാധിക. ഓട്ടോഗ്രാഫ് വാങ്ങുന്നതിനിടയില്‍ ആരാധിക ഋഷഭ് പന്തിനോട് ഐ ലവ് യു എന്നുറക്കെ വിളിച്ചു പറയുകയായിരുന്നു. ഇതിന് മറുപടിയായി ഋഷഭ് നാണത്തോടെ ചിരിച്ചു. ബെംഗളൂരുവില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ട്വിന്റി-20യ് ക്ക് മുന്നോടിയായി നടന്ന പരീശിലനത്തിന് ശേഷമായിരുന്നു ഈ സംഭവം.

ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു പരിശീലനം. ഇതിന് ശേഷം ആരാധകര്‍ക്ക് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഓട്ടോഗ്രാഫ് നല്‍കുകയായിരുന്നു. ഇതിനിടയിലായിരുന്നു ആരാധിക ഐ ലവ് യു എന്ന് പറഞ്ഞത്. വീഡിയോ ഇപ്പോള്‍ ട്വിറ്ററില്‍ വൈറലാവുകയാണ്.

Related posts