ഹോട്ടല്‍ മുറിയില്‍ നിന്നും റിമാ കല്ലിങ്കല്‍ ആരോടും പറയാതെ മുങ്ങി, സിനിമയ്ക്ക് പുറത്ത് നിന്ന് കിട്ടുന്ന ലക്ഷങ്ങളാണ് അതിന് കാരണം; സിബിമലയില്‍ പറയുന്നു

മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് റിമാ കല്ലിങ്കല്‍. നിരവധി സിനിമകളില്‍ നായികയായി എത്തിയ താരം സംവിധായകന്‍ ആഷിക് അബുവിനെയാണ് വിവാഹം ചെയ്തത്. പല വിവാദങ്ങളിലും റിമ പെട്ടിട്ടുണ്ട് സംഗീത നിശയുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ആഷിക് അബുവും റിമയും പണം തട്ടിയതായുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ സംവിധായകന്‍ സിബി മലയില്‍ റീമയെ കുറിച്ച് പറഞ്ഞവാക്കുകളാണ് ചര്‍ച്ചയാകുന്നത്.
ഉന്നം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ റിമയും താനും തമ്മിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് സിബി മലയില്‍. തന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം ഉണ്ടായത്. ഷൂട്ടിംഗ് സൈറ്റില്‍ നിന്നും റിമാ കല്ലിങ്കല്‍ ആരോടും പാരായാതെ പോകുമായിരുന്നു. ഷൂട്ടിങ്ങിന് വിളിക്കാന്‍ ഹോട്ടല്‍ മുറിയില്‍ ചെല്ലുമ്പോഴാണ് റിമ പോയ കാര്യം മറ്റുള്ളവര്‍ അറിയുന്നത്.
ഞാന്‍ അതുവരെ ചെയ്ത സിനിമകളിലെ ഒരു നടിയും ഇങ്ങനെ ചെയ്തിട്ടില്ല. സിനിമ അവര്‍ക്ക് ചില സൗകര്യങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്നുണ്ട്. അത് കിട്ടി കഴിഞ്ഞാല്‍ പിന്നെ സിനിമയോട് താല്പര്യം ഉണ്ടാവില്ല. സിനിമയ്ക്ക് പുറത്ത് നിന്ന് കിട്ടുന്ന വലിയ വരുമാനമാണ് ഇങ്ങനെ പോകാന്‍ അവര്‍ക്ക് പ്രേരണയാകുന്നത് പക്ഷെ സിനിമ ഉള്ളത് കൊണ്ടാണ് അവര്‍ക്ക് ഇത്തരം അവസരങ്ങള്‍ വന്നതെന്ന് അവര്‍ ചിന്തിക്കുന്നില്ലെന്നും സിബി മലയില്‍ പറയുന്നു.

Related posts