മുഖക്കുരു മാറാന്‍ മഞ്ഞള്‍ ശരിയായ രീതിയില്‍ ഉപയോഗിക്കാം

മുഖക്കുരു ഇന്ന് പലരേയും അലട്ടുന്ന പ്രശ്‌നമാണല്ലോ. മുഖക്കുരു മാറാന്‍ മഞ്ഞള്‍ വെറുതെ ഉപയോഗിച്ചിട്ട് കാര്യമില്ല. മഞ്ഞള്‍ ശരിയായ രീതിയില്‍ ഉപയോഗിച്ചാല്‍ മാത്രമേ മുഖക്കുരു മാറുകയുള്ളൂ. മുഖക്കുരു അകറ്റാന്‍ മാത്രമല്ല മുഖത്തെ ചുളിവുകള്‍, കഴുത്തിന് ചുറ്റുമുള്ള കറുത്ത പാട്, കണ്ണിന് താഴേയുള്ള കറുത്ത പാട് എന്നിവ മാറാനും മഞ്ഞള്‍ പുരട്ടുന്നത് ഗുണം ചെയ്യും. മുഖക്കുരു മാറാന്‍ മഞ്ഞള്‍ ഉപയോഗിക്കേണ്ടത് എങ്ങനെയാണെന്നതാണ് ഇനി പറയാന്‍ പോകുന്നത്.

. ഒരു ടീസ്പൂണ്‍ മഞ്ഞളും രണ്ട് ടീസ്പൂണ്‍ കടലമാവും മൂന്ന് ടീസ്പൂണ്‍ റോസ് വാട്ടര്‍ അല്ലെങ്കില്‍ തൈര് എന്നിവ ചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. 10 മിനിറ്റ് സെറ്റാകാന്‍ മാറ്റിവയ്ക്കുക. ശേഷം പുരട്ടാവുന്നതാണ്. ഒരു മണിക്കൂര്‍ കഴിഞ്ഞ് ചെറുചൂടു വെള്ളത്തിലോ തണുത്ത വെള്ളത്തിലോ കഴുകാവുന്നതാണ്.

. ഒരു ടീസ്പൂണ്‍ മഞ്ഞളും കാല്‍ ടീസ്പൂണ്‍ തേനും ചേര്‍ത്ത് മുഖത്തും കഴുത്തിലും പുരട്ടുന്നത് കറുത്ത പാട് മാറാന്‍ സഹായിക്കും. ആഴ്ച്ചയില്‍ രണ്ട തവണ ഇത് പുരട്ടാവുന്നതാണ്. ആഴ്ച്ചകള്‍ കൊണ്ട് തന്നെ മാറ്റം വരുന്നത് കാണാന്‍ സാധിക്കും..

. അരടീസ്പൂണ്‍ മഞ്ഞളും രണ്ട് ടീസ്പൂണ്‍ പാലും ചേര്‍ത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് മുഖക്കുരു മാറാന്‍ സഹായിക്കും. ഇട്ടശേഷം 10 മിനിറ്റ് മസാജ് ചെയ്യുന്നത് ചര്‍മ്മം കൂടുതല്‍ ലോലമാകാനും സഹായിക്കും.

. ആര്യവേപ്പ് വെള്ളത്തില്‍ നല്ല പോലെ തിളപ്പിക്കുക. ശേഷം തണുപ്പിക്കാന്‍ വയ്ക്കുക. തണുത്ത് കഴിഞ്ഞാല്‍ അതില്‍ നിന്ന് മൂന്ന് ടീസ്പൂണ്‍ വെള്ളവും 1/4 ടീസ്പൂണ്‍ മഞ്ഞളും ചേര്‍ത്ത് നല്ല പോലെ മിശ്രിതമാക്കുക. ശേഷം മുഖത്തും കഴുത്തിലും പുരട്ടാവുന്നതാണ്.

share this post on...

Related posts