ആരോഗ്യ സംരക്ഷണത്തിന് രസം!

Rasam – the south Indian healing broth goes global - Lonely Planet

പുളി, കുരുമുളക്, തക്കാളി, ജീരകം, മറ്റ് സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ദക്ഷിണേന്ത്യയിലെ ഏറ്റവും ജനപ്രിയ വിഭവമാണ് രസം. രാജ്യമെമ്പാടും ആസ്വദിക്കുന്ന രസത്തിന്റെ ഏറ്റവും പ്രശസ്തമായ വകഭേദങ്ങളിലൊന്നാണ് തക്കാളി രസം. ഒരു ദക്ഷിണേന്ത്യൻ ഭക്ഷണത്തിൽ ചൊറിനൊപ്പം വിളമ്പുന്ന ആദ്യത്തെ കറിയാണ് രസം.

Sambar and Rasam may be saving millions of people in south India | by  Fluoride India | Medium

അതീവ രുചികരമായ വിഭവമാണ് എന്നതോടൊപ്പം തന്നെ, ഇതിൽ അടങ്ങിയിട്ടുള്ള പുളിയുടെ സത്ത്, മഞ്ഞൾ, കുരുമുളക്, കടുക്, ജീരകം തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങളുടെ സാന്നിധ്യം രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളിൽ ഒന്നാക്കി മാറ്റുന്നു. മഗ്നീഷ്യം, സിങ്ക്, സെലേനിയം, കോപ്പർ, കാൽസ്യം, അയേൺ, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ ഇതിൽ അടങ്ങിയിട്ടുണ്ട്. മല്ലി, കായം, ഇഞ്ചി തുടങ്ങിയ പല ചേരുവകളും രസത്തിലുണ്ട്. ഇതെല്ലാം ഏറെ ആരോഗ്യകരമാണ്. ഒരു പാത്രം രസം കുടിക്കുന്നത് ശരീരത്തിന്റെ അധിക ഭാരം കുറയ്ക്കുവാൻ നിങ്ങളെ ഫലപ്രദമായി സഹായിക്കുന്നു. രസത്തിൽ ചേർത്തിരിക്കുന്ന പുളിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ ചെറുപ്പവും സുന്ദരവുമായി നിലനിർത്താൻ സഹായിക്കുന്നു.

Slurp Alert: 5 Benefits Of Rasam Thatll Make You Love The Tamarind-Based  Soup Even More - NDTV Food

ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും അടങ്ങിയിരിക്കുന്ന തക്കാളി ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. രസം ശരീരത്തെ പുനരുജ്ജീവിപ്പിക്കുവാൻ ഏറ്റവും ഉത്തമമായ ഭക്ഷണമാണെന്നും പറയപ്പെടുന്നു. രോഗബാധിതരോ പനി ബാധിച്ചവരോ ആയ ആളുകൾക്ക് വിറ്റാമിനുകളും പോഷകങ്ങളും എളുപ്പത്തിൽ ലഭിക്കുന്നതിനായി രസം കുടിക്കാം.മലബന്ധം പോലുള്ള നിങ്ങളുടെ വയർ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്ന ഒരു മാന്ത്രിക അമൃതമാണ് രസം. പ്രതിരോധ ശേഷി നൽകുന്ന ഒന്നു കൂടിയാണിത്. പനി, കോൾഡ് പോലുള്ള പല രോഗങ്ങൾക്കും മരുന്നാണ്. വയറിന്റെ പ്രശ്‌നങ്ങൾക്കുള്ള ഉത്തമമായ ഔഷധം. നല്ല ദഹനത്തിനും നല്ല ശോധനയ്ക്കുമെല്ലാം രസം ഏറെ നല്ലതാണ്.

Related posts