ക്യാ​മ​റ​ക​ൾ വാ​ട​ക​യ്‌​ക്കെ​ടു​ത്തു ത​ട്ടി​പ്പ്; വ്യാ​ജ സി​നി​മാ​ട്ടോ​ഗ്രാ​ഫ​ർ അ​റ​സ്റ്റി​ൽ

കൊ​ച്ചി: വീ​ഡി​യോ ക്യാ​മ​റ​ക​ളും സ്റ്റി​ൽ ക്യാ​മ​റ​ക​ളും വാ​ട​ക​യ്ക്ക് എ​ടു​ത്ത​ശേ​ഷം ഒ​എ​ൽ​എ​ക്സി​ലും ഇ​ട​നി​ല​ക്കാ​ർ വ​ഴി​യും മ​റി​ച്ചു വി​ൽ​പ്പ​ന ന​ട​ത്തു​ന്ന യു​വാ​വ് അ​റ​സ്റ്റി​ൽ. കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ത​ട്ടി​പ്പു ന​ട​ത്തി​യ പു​ന​ലൂ​ർ ച​രു​വി​ള പു​ത്ത​ൻ വീ​ട്ടി​ൽ ഷൈ​ൻ (31) ആ​ണ് എ​റ​ണാ​കു​ളം നോ​ർ​ത്ത് പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. സി​നി​മാ​ട്ടോ​ഗ്രാ​ഫ​ർ എ​ന്ന വ്യാ​ജേ​ന​യാ​ണ് ഇ​യാ​ൾ ആ​ൾ​ക്കാ​രെ സ​മീ​പി​ച്ചി​രു​ന്ന​ത്. സി​നി​മ ചി​ത്രീ​ക​ര​ണ​ത്തി​നും മ​റ്റും ക്യാ​മ​റ വാ​ട​ക​യ്ക്ക് കൊ​ടു​ത്തി​രു​ന്ന പു​ല്ലേ​പ്പ​ടി സ്വ​ദേ​ശി ശി​വ​പ്ര​കാ​ശി​ന്‍റെ ക്യാ​മ​റ​യും ലെ​ൻ​സു​ക​ളും ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ ഷൈ​ൻ 3000 രൂ​പ ദി​വ​സ വാ​ട​ക​യ്ക്ക് എ​ടു​ത്തി​രു​ന്നു. സി​നി​മാ ഷൂ​ട്ടി​ങി​നെ​ന്നു പ​റ​ഞ്ഞാ​ണു കൊ​ണ്ടു പോ​യ​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും വാ​ട​ക​യും ക്യാ​മ​റ​യും തി​രി​ച്ചു കി​ട്ടാ​താ​യ​തോ​ടെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും സ്വി​ച്ചോ​ഫ്‌ ആ​യി​രു​ന്നു. പ​രാ​തി​യെ തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വ​ഷ​ണ​ത്തി​ലാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യ​ക്യാ​മ​റ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. സ​ഹോ​ദ​ര​ൻ ഷൈ​ജു​വി​നൊ​പ്പം ചേ​ർ​ന്നു കേ​ര​ള​ത്തി​ലൂ​ട​നീ​ളം ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യി വി​വ​രം ല​ഭി​ച്ചു. ചി​ല ചി​ത്ര​ങ്ങ​ളി​ൽ ചെ​റി​യ ചെ​റി​യ വേ​ഷ​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള ഇ​യാ​ൾ നി​ര​വ​ധി താ​ര​ങ്ങ​ളോ​ടൊ​പ്പം സി​നി​മ സെ​റ്റു​ക​ളി​ൽ വെ​ച്ചെ​ടു​ത്ത ഫോ​ട്ടോ​ക​ൾ കാ​ണി​ച്ചാ​ണ് ഇ​ട​പാ​ടു​കാ​രെ വി​ശ്വ​സി​ച്ചി​രു​ന്ന​ത് .പാ​ല​ക്കാ​ട്, തൃ​ശൂ​ർ, എ​റ​ണാ​കു​ളം, കോ​ട്ട​യം, കൊ​ല്ലം, തി​രു​വ​ന​ന്ത​പു​രം എ​ന്നീ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ത​ട്ടി​പ്പ് ന​ട​ത്തി കൈ​ക്ക​ലാ​ക്കി​യ നി​ര​വ​ധി ക്യാ​മ​റ​ക​ൾ വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നാ​യി ക​ണ്ടെ​ടു​ത്തു. സ​ഹോ​ദ​ര​ൻ ഷൈ​ജു ഇ​തി​നി​ടെ വി​ദേ​ശ​ത്തേ​ക്ക് ക​ട​ന്നു ക​ള​ഞ്ഞു. ഇ​യാ​ൾ​ക്കാ​യി ലു​ക്ക്‌ ഔ​ട്ട്‌ സ​ർ​ക്കു​ല​ർ ഇ​റ​ക്കും. ഇ​രു​വ​രും ചേ​ർ​ന്നു നി​ര​വ​ധി കാ​റു​ട​മ​ക​ളെ​യും ത​ട്ടി​പ്പി​നി​ര​യാ​ക്കി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു. നോ​ർ​ത്ത് എ​സ്എ​ച്ച്ഒ വി.​എ​സ്. പ്ര​ദീ​പ്കു​മാ​ർ, എ​സ്ഐ​മാ​ർ മ​ഹേ​ഷ്‌, ഹ​രി​കു​മാ​ർ,സി​പി​ഒ​മാ​രാ​യ പി.​വി​നീ​ത്, എ.​അ​ജി​ലേ​ഷ്, രാ​ഹു​ൽ കൃ​ഷ്ണ, ലി​ബി​ൻ രാ​ജ് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts