റെനോ ക്വിഡിന്റെ പുതിയ ഇലക്ട്രിക് പതിപ്പ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു

 

റെനോയുടെ എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് ക്വിഡിന്റെ ഇലക്ട്രിക് പതിപ്പ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചു. സിറ്റി കെ-സെഡ് ഇ എ പേരിലാണ് ചൈനയില്‍ മോഡല്‍ അവതരിപ്പിച്ചിരിക്കുത്.

ഒറ്റ ചാര്‍ജില്‍ 271 കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കെ.സെഡ് ഇക്ക് സാധിക്കുമൊണ് കമ്പനി പറയുത്. എങ്കിലും 200 കിലോ മീറ്റര്‍ വരെ ഒറ്റ ചാര്‍ജില്‍ സഞ്ചരിക്കാന്‍ കെ-സെഡ് ഇക്കാവുമെ് ഉറപ്പാണ്. 26.8സംവ ലിഥിയം അയ ബാറ്ററിയാണ് കെ-സെഡ് ഇയുടെ ഊര്‍ജ സ്രോതസ്. 43.3 ബി.എച്ച്.പിയായിരിക്കും പരമാവധി കരുത്ത്. 125 എന്‍.എം ആയിരിക്കും ടോര്‍ക്ക്. ക്വിഡ് നിര്‍മ്മിച്ച സി.എം.എ പ്ലാറ്റ് ഫോമില്‍ തയൊവും കെ-സെഡ് ഇയും എത്തുക.

എ.സി, ഡി.സി അതിവേഗ ചാര്‍ജിങ്ങുകളെ കാറിലെ ബാറ്ററി പിന്തുണക്കും. 6.6ംവ എ.സി ചാര്‍ജര്‍ ഉപയോഗിച്ച് നാല് മണിക്കൂര്‍ കൊണ്ട് കെ-സെഡ് ഇയുടെ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാം. ഡി.സി ചാര്‍ജറില്‍ 30 ശതമാനത്തില്‍ 60 ശതമാനത്തിലേക്ക് എത്താന്‍ കേവലം അരണിക്കൂര്‍ മതിയാകും. 8 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മന്റെ് സിസ്റ്റം, 4 ജി വൈ-ഫൈ കണക്ടിവിറ്റി, ഓലൈന്‍ മ്യൂസിക് എിവ പുതിയ കാറിന്റെ പ്രത്യേകതകളാണ്.

61,800 യുവാന്‍, ഇന്ത്യയിലെ ഏകദേശം 6.22 ലക്ഷമായിരിക്കും ബേസ് വേരിയന്റിന്റെ ചൈനയിലെ വില.

share this post on...

Related posts