ഓണ്‍ലൈന്‍ ഷോപ്പിങ് രംഗം വാഴാനൊരുങ്ങി റിലയന്‍സ് !

അഹമ്മദാബാദ്: രാജ്യത്തെ ടെലികോം മേഖലയെ ഞെട്ടിച്ച ജിയോ വിപ്ലവത്തിനു പിന്നാലെ പുതിയ മേഖലയില്‍ക്കൂടി കൈവയ്ക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്. കോടികളുടെ വ്യാപാരം നടക്കുന്ന ഓണ്‍ലൈന്‍ ഷോപ്പിങ് മേഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഇതുവഴി ഇപ്പോള്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമന്മാരായ ആമസോണ്‍, വാള്‍മാര്‍ട്ടിന്റെ ഫ്‌ലിപ്കാര്‍ട്ട് എന്നിവയെ പിന്നിലാക്കി വന്‍ കുതിപ്പാണ് റിലയന്‍സ് ലക്ഷ്യമിടുന്നത്.

READ MORE: തിരുവല്ലയില്‍ കീടനാശിനി അടിക്കുന്നതിനിടെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച രണ്ട് പേര്‍ മരിച്ചു

‘ജിയോയും റിലയന്‍സ് റീട്ടെയ്‌ലും ചേര്‍ന്നു പുതിയ വാണിജ്യ പ്ലാറ്റ്‌ഫോം ഉണ്ടാക്കാന്‍ പോകുകയാണ് ഗുജറാത്തിലെ 12 ലക്ഷത്തോളം ചെറുകിട റീട്ടെയ്‌ലര്‍മാരെയും കടയുടമകളെയും ശാക്തീകരിക്കാന്‍’ ഗുജറാത്തില്‍ നടന്ന പരിപാടിയില്‍ മുകേഷ് അംബാനി പറഞ്ഞു. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ജിയോയ്ക്ക് നിലവില്‍ 280 മില്യണ്‍ ഉപഭോക്താക്കളുണ്ട്. റിയലന്‍സ് റീട്ടെയ്‌ലിന് രാജ്യത്താകമാനം 10,000 ഔട്ട്‌ലെറ്റുകളുണ്ട്. ഇവ രണ്ടും ചേര്‍ന്ന് വ്യാപാരികളെ യോജിപ്പിക്കാനാണ് പദ്ധതി, റിലയന്‍സ് റീട്ടെയ്ല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വി. സുബ്രഹ്മണ്യം പറഞ്ഞു.

വിദേശ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനങ്ങള്‍ വഴി ഇന്ത്യയില്‍ വില്‍ക്കുന്നതിനെതിരെ ശക്തമായ നിയന്ത്രണങ്ങളാണ് കഴിഞ്ഞ മാസം കേന്ദ്രം സ്വീകരിച്ചത്. മാത്രമല്ല, തങ്ങളുടെ പ്ലാറ്റ്‌ഫോമിലൂടെ മാത്രമേ വില്‍ക്കാവൂ എന്ന നിയന്ത്രണം വയ്ക്കാന്‍ പാടില്ലെന്നും കേന്ദ്രം നിഷ്‌കര്‍ഷിച്ചു. ഈ നീക്കങ്ങള്‍ ആമസോണിനെയും വാള്‍മാര്‍ട്ടിനെയും കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തദ്ദേശീയ സ്ഥാപനമായ റിലയന്‍സിന് ഈ നേട്ടമാക്കാനാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts