മഞ്ഞൾ വെള്ളവും കൊറോണയും തമ്മിലുള്ള ബന്ധം

പ്രത്യേകിച്ചും കൊവിഡ് മഹാമാരി ആളുകളെ നിസഹായരാക്കി നിർത്തിയിരിക്കുന്ന സാഹചര്യമാണ്. അസുഖം വന്ന് മരുന്നു കഴിയ്ക്കുന്നതിനേക്കാൾ അസുഖം വരാതിരിയ്ക്കാൻ നോക്കുന്നതാണ് ഏറ്റവും ഉചിതം. പ്രത്യേകിച്ചും ശരീരത്തിന് പ്രതിരോധ ശേഷി വളർത്താനുതകുന്ന കാര്യങ്ങൾ ചെയ്യുക. ശരീരത്തിന് കരുത്തു നൽകാൻ, പ്രതിരോധം നൽകാൻ സഹായിക്കുന്നവയിൽ പാനീയങ്ങൾക്കും പ്രധാന സ്ഥാനമുണ്ട്.

ചില പ്രത്യേക പാനീയങ്ങൾ ശരീരത്തിന് പ്രതിരോധശഷി നൽകുന്നവയിൽ ഏറെ പ്രധാനവുമാണ്. വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന പല പാനീയങ്ങളുമുണ്ട്. ഇതിൽ ഏറ്റവും സിംപിളായ ഒന്നാണ് മഞ്ഞൾ വെള്ളം. മഞ്ഞൾപ്പൊടിയോ ചതച്ച മഞ്ഞളോ വെള്ളത്തിലിട്ട് 10-20 മിനിറ്റ് നേരം തിളപ്പിച്ചെടുക്കുന്ന വെള്ളം ഇളം ചൂടോടെ ദിവസം മുഴുവൻ കുടിയ്ക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങൾ നൽകും. ശരീരത്തിന് പ്രതിരോധശേഷി നൽകുന്ന ഏറ്റവും പ്രധാന ചേരുവയാണ് മഞ്ഞൾ. രോഗപ്രതിരോധ വ്യവസ്ഥയെ തകർക്കുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടാൻ കഴിയുന്ന ശക്തമായ ആന്റിഓക്‌സിഡന്റാണ് മഞ്ഞളിലടങ്ങിയ കുർക്കുമിൻ. മഞ്ഞളിന്റെ ശക്തമായ ആന്റിസെപ്റ്റിക്, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഒരു അണുനാശിനിയായി പ്രവർത്തിക്കും.

Related posts