യാത്രക്കാരുടെ ചെലവ് കൂട്ടുന്ന ചില അബദ്ധങ്ങള്‍

നിങ്ങളുടെ യാത്രയ്ക്കായി ട്രെയിന്‍, ബസ്, ഹോട്ടല്‍ റൂം, വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നുണ്ടെങ്കില്‍ അവ നേരത്തെ തന്നെ ചെയ്ത് വെക്കുക. അവസാന നിമിഷത്തെ ബുക്കിംഗ് ഒഴിവാക്കേണ്ടതാണ്. കാരണം ബുക്ക് ചെയ്യുന്ന തീയതിയോട് അടുക്കുന്തോറും ഇവയില്‍ ട്രെയിന്‍, ബസ് എന്നിവയൊഴികെയുള്ളവയുടെ ചാര്‍ജ്ജുകള്‍ കൂടി വരുന്നതായി കാണാം. അതുപോലെതന്നെ വളരെ നേരത്തെയുള്ള ബുക്കിംഗും ഒഴിവാക്കുക. ബസ്, ട്രെയിന്‍, ഫ്ളൈറ്റ് എന്നിവയില്‍ ആണ് നിങ്ങളുടെ യാത്രയെങ്കില്‍ കഴിവതും യാത്രാ സമയം രാത്രികളില്‍ ആക്കുക. ഇതുമൂലം പകല്‍ സമയത്തെ തിരക്കില്‍ നിന്നും നിങ്ങള്‍ക്ക് മോചനം ലഭിക്കുകയും യാത്രയ്ക്കിടയില്‍ വിശ്രമിക്കുവാന്‍ സാധിക്കുകയും ചെയ്യും. ഏതെങ്കിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കാണ് നിങ്ങളുടെ യാത്രയെങ്കില്‍ പകല്‍ സമയത്തെ യാത്ര മൂലം ഒരു ദിവസം അങ്ങനെ തന്നെ യാത്രയ്ക്കായി മാത്രം പോകുകയും ചെയ്യും. ഇത് ഒഴിവാക്കാനും രാത്രി യാത്രകള്‍ സഹായകരമാകും. പോകുന്ന വഴി ആസ്വദിക്കുവാന്‍ കാഴ്ചകള്‍ ഏറെയുണ്ടെങ്കിലും പകല്‍ യാത്ര തിരഞ്ഞെടുക്കാം കെട്ടോ. നിങ്ങളുടെ യാത്രയ്ക്കിടയില്‍ ഇന്ത്യയിലായാലും പുറം രാജ്യങ്ങളില്‍ ആയാലും ടാക്സികള്‍ വിളിക്കുകയാണെങ്കില്‍ ഓട്ടം തുടങ്ങുന്നതിനു മുന്‍പ് ചാര്‍ജ്ജ് പറഞ്ഞുറപ്പിക്കുക. അല്ലെങ്കില്‍ ഇവര്‍ കഴുത്തറുപ്പന്‍ റേറ്റുകള്‍ ആയിരിക്കും ട്രിപ്പിന്റെ അവസാനം പറയുക. യാത്രയ്ക്ക് മുന്‍പ് ടാക്‌സി ചാര്‍ജ്ജുകള്‍ക്ക് വില പേശാവുന്നതാണ്. യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്സികള്‍ ഉപയോഗിക്കുകയാണെങ്കില്‍ ചെലവ് കുറയ്ക്കുവാന്‍ അത് വളരെ നല്ലതായിരിക്കും.

share this post on...

Related posts