ഗര്‍ഭധാരണത്തിലെ രക്തസ്രാവം; ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍

ഗര്‍ഭം ധരിക്കുക പ്രസവിക്കുക എന്നത് ഏതൊരു സ്ത്രീയെ സംബന്ധിച്ചിടത്തോളം സന്തോഷമുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭധാരണം ഏകദേശം ഉറപ്പായി കഴിഞ്ഞ് ഉണ്ടാവുന്ന രക്തസ്രാവം അത് ചെറുതാണെങ്കിലും വലുതാണെങ്കിലും എല്ലാ സ്ത്രീകളേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഗര്‍ഭം ഉറപ്പിച്ച് കഴിഞ്ഞാല്‍ ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് ചിലരിലെങ്കിലും ഉണ്ടാവാറുണ്ട്. എന്നാല്‍ ഇത് ആര്‍ത്തവ രക്തമാണെന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. പക്ഷേ ബ്രൗണ്‍ നിറത്തില്‍ ഉണ്ടാവുന്ന ഈ ബ്ലീഡിംങ് പലപ്പോഴും ആര്‍ത്തവ രക്തത്തിന്റെ അത്രയും ദിവസം നീണ്ടു നില്‍ക്കുകയില്ല. മാത്രമല്ല വളരെ കുറഞ്ഞ അളവിലായിരിക്കും ഉണ്ടാവുന്നതും. ഓവുലേഷന് ശേഷം ആറോ ഏഴോ ദിവസം കഴിഞ്ഞാല്‍ ഇംപ്ലാന്റേഷന്‍ ബ്ലീഡിങ് പലരിലും സംഭവിക്കുന്നുണ്ട്.

ഇംപ്ലാന്റേഷന്‍ ബ്ലീഡിങ്

നിങ്ങളില്‍ ഗര്‍ഭധാരണം സംഭവിച്ചു എന്നതിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്നാണ് ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ്. ഭ്രൂണം പൂര്‍ണമായും ഗര്‍ഭപാത്രത്തില്‍ ചേരുമ്പോഴാണ് ഇത്തരം അവസ്ഥ ഉണ്ടാവുന്നത്. ഇത് പിങ്ക് അല്ലെങ്കില്‍ ബ്രൗണ്‍ നിറത്തോട് ചേര്‍ന്നതാണ്. ആര്‍ത്തവ രക്തമാണെന്ന് പലരും തെറ്റിദ്ധരിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ഈ രക്തസ്രാവം നില്‍ക്കുന്നുണ്ട്. ചിലരില്‍ ഇത് രണ്ട് മണിക്കൂര്‍ മുതല്‍ രണ്ട് ദിവസം വരെ നീണ്ട് നില്‍ക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.

വയറു വേദന

സ്‌പോട്ടിംങ് അഥവാ ഇംപ്ലാന്റേഷന്‍ സമയത്ത് ചെറിയ തരത്തിലുള്ള വയറു വേദന ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഇത് ആര്‍ത്തവ സമയത്തുണ്ടാവുന്ന വയറു വേദനയെ അപേക്ഷിച്ച് വളരെയധികം കുറവായിരിക്കും. ചിലരില്‍ രണ്ട് ദിവസത്തില്‍ കൂടുതല്‍ ഈ ചെറിയ രീതിയിലുള്ള വയറു വേദന ഉണ്ടാവുന്നുണ്ട്. ചിലരില്‍ ഈ വേദന ഗര്‍ഭപാത്രത്തില്‍ തന്നെ തുടര്‍ച്ചയായി ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വേദന കൂടുതലായി അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ കാണാന്‍ ശ്രദ്ധിക്കണം.

സ്തനങ്ങളില്‍ മാറ്റങ്ങള്‍

ഇംപ്ലാന്റേഷന്‍ ബ്ലീഡിംങ് നിങ്ങളില്‍ സംഭവിച്ചു എന്ന് അറിയുമ്പോള്‍ അതിന് സമാനമായി തന്നെ ചില ശാരീരിക മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് സ്തനങ്ങളില്‍ ഉണ്ടാവുന്ന മാറ്റങ്ങള്‍. ഗര്‍ഭധാരണത്തിന് ശേഷം സ്ത്രീ ഹോര്‍മോണില്‍ വരുന്ന മാറ്റങ്ങളാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഓവുലേഷന് ശേഷം ഒരാഴ്ച കഴിയുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ഈ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം ശാരീരിക മാറ്റങ്ങളും മനസ്സിലാക്കാന്‍ ശ്രദ്ധിക്കുക.

ബോഡി ടെംപറേച്ചര്‍ വര്‍ദ്ധിക്കുന്നു

ശരീരത്തിന്റെ ബോഡി ടെംപറേച്ചര്‍ വര്‍ദ്ധിക്കുന്നതാണ് മറ്റൊരു ലക്ഷണം. ഇത് ഗര്‍ഭധാരണ ലക്ഷണം എന്നതിലുപരി ഇംപ്ലാന്റേഷന്‍ സമയത്ത് സംഭവിക്കുന്ന മാറ്റങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഓവുലേഷന്‍ സമയത്ത് ഹോര്‍മോണിന്റെ അളവില്‍ പല വിധത്തിലുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതേ അവസ്ഥയില്‍ തന്നെയാണ് പലപ്പോഴും ഇംപ്ലാന്റേഷന്‍ സംഭവിക്കുന്നതും. അതുകൊണ്ട് തന്നെ ആര്‍ത്തവത്തിനുള്ള മുന്നൊരുക്കമാണെന്ന് പലരും തെറ്റിദ്ധരിക്കുന്നുണ്ട്.

ഇടക്കിടെയുള്ള മൂത്രശങ്ക

ഗര്‍ഭിണികളില്‍ ഇടക്കിടക്ക് കാണുന്ന ഒന്നാണ് ഇടക്കിടെയുള്ള മൂത്രശങ്ക. പെല്‍വിക് ഭാഗത്തേക്ക് രക്തയോട്ടം വര്‍ദ്ധിക്കുമ്പോള്‍ അത് നിങ്ങളുടെ ബ്ലാഡറില്‍ പ്രഷര്‍ നല്‍കുന്നുണ്ട്. ഇത് പലപ്പോഴും ഇടക്കിടെയുള്ള മൂത്രശങ്കക്ക് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ നിങ്ങള്‍ക്ക് ഗര്‍ഭധാരണം എറെക്കുറേ ഉറപ്പിക്കാന്‍ സാധിക്കുന്നുണ്ട്.

share this post on...

Related posts