ഏദെൻ ഹസാർഡ‌് റയൽ മാഡ്രിഡ‌ിൽ

മാഡ്രിഡ‌്
ചെൽസി വിട്ട സൂപ്പർതാരം ഏദെൻ ഹസാർഡിനെ റയൽ മാഡ്രിഡ‌ിലെത്തി. 778 കോടിയോളം രൂപയ‌്ക്കാണ‌് ബൽജിയംകാരനെ നൽകിയാണ് പെരസ് സാന്റിയാഗോ ബെർണാബുവിൽ എത്തിക്കുന്നത്.
2012ൽ ഫ്രഞ്ച‌് ക്ലബ‌് ലില്ലെയിൽനിന്ന‌് ചെൽസിയിലെത്തിയ ഹസാർഡ‌് യൂറോപ ലീഗ‌് വിജയത്തിനുശേഷം ചെൽസി വിടുമെന്ന‌് പ്രഖ്യാപിച്ചിരുന്നു. ചെൽസിക്കായി 352 മത്സരങ്ങളിൽനിന്ന‌് 110 ഗോൾ നേടിയിട്ടുണ്ട‌്. സ‌്പാനിഷ‌് ലീഗിൽ മോശം പ്രകടനമായിരുന്നു റയലിന്റേത‌്. ചാമ്പ്യൻസ‌് ലീഗിൽ പ്രീക്വാർട്ടറിൽ പുറത്തായി. നിലവിൽ മൂന്നു പേരുമായി റയൽ അടുത്ത സീസണിലേക്ക‌് കരാറിലെത്തി.

share this post on...

Related posts