‘രതിനിര്‍വേദ’ത്തിലെ പപ്പു ബോളിവുഡിലേക്ക്

മലയാളത്തിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ രതിനിര്‍വേദത്തിലൂടെ മലയാള സിനിമയിലെത്തിയ ശ്രീജിത്ത് വിജയ് ബോളിവുഡിലേക്ക്. തന്റെ ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ച വിവരം ശ്രീജിത്ത് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചെന്നും ഒരുപാട് സന്തോഷമുണ്ടെന്നും ശ്രീജിത്ത് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. അമര്‍ കോളനി എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരു ഫീച്ചര്‍ ഫിലിമാണെന്നും ഇത്ര പ്രഗത്ഭനായ സംവിധായകന്റെയും അണിയറ പ്രവര്‍ത്തകരുടെയും ഒപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമാണെന്നും ശ്രീജിത്ത് വിജയ് കുറിച്ചു. ഹിമാചല്‍ പ്രദേശ്, ഷിംല എന്നിവിടങ്ങളിലെ മഞ്ഞുമലകള്‍ക്ക് മുകളിലാണ് ചിത്രീകരണം ആരംഭിച്ചതെന്നും ശ്രീജിത്ത് വ്യക്തമാക്കി. സിദ്ധാര്‍ത്ഥ് ചൗഹാന്‍ ആണ് ചിത്രം ഒരുക്കുന്നത്. മോധുല പാലിറ്റാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സിനിമാ മേഖലയില്‍ ഒരുപിടി ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ശേഷം ശ്രീജിത്ത് മിനിസ്‌ക്രീനുകളിലാണ് തന്റെ ഭാഗ്യ പരീക്ഷണം നടത്തിയത്. ടിവി റിയാലിറ്റി ഷോ അവതാരകനായും സീരിയലുകളില്‍ നായകനായും തിളങ്ങിയ ശേഷമാണ് ശ്രീജിത്ത് ഇപ്പോള്‍ ബോളിവുഡിലേക്ക് അരങ്ങേറാന്‍ ഒരുങ്ങുന്നത്.

It’s gives me immense pleasure to let you all know that I am shooting for my Hindi debut. Its a feature film titled '…

Posted by Sreejith Vijay on Tuesday, November 5, 2019

share this post on...

Related posts