‘തോക്ക് തോല്‍ക്കും കാലംവരെ, വാക്കു തോല്‍ക്കില്ലെടോ’, പാട്ട് കോപ്പിയടിച്ചെന്ന് രശ്മി; എസ്എഫ്‌ഐയെ ഫെയ്‌സ്ബുക്ക് കുടുക്കി

ഗായിക രശ്മി സതീഷിന്റെ പകര്‍പ്പവകാശ ലംഘനം ആരോപണത്തെ തുടര്‍ന്ന് എസ്എഫ്‌ഐക്കാരായ വിദ്യാര്‍ഥികള്‍ ഒരുക്കിയ സംഗീതവിഡിയോ ഫെയ്‌സ്ബുക്കില്‍നിന്ന് നീക്കം ചെയ്തു. സര്‍വകലാശാല ഇന്റര്‍സോണ് കലോത്സവത്തോട് അനുബന്ധിച്ച് എസ്എഫ്‌ഐ തയ്യാറാക്കിയ വിഡിയോയാണു നീക്കം ചെയ്തത്. അതേസമയം വിവിധ സമൂഹമാധ്യമങ്ങളില്‍ വിഡിയോ പ്രചരിപ്പിക്കാനാണ് എസ്എഫ്‌ഐയുടെ തീരുമാനം.
നില്‍പ് സമരം അടക്കമുള്ള വേദികളില്‍ കവിതകള്‍ ചൊല്ലി ആവേശം വിതച്ച ഗായികയാണ് രശ്മി സതീഷ്. വിപ്ലവപ്രസ്ഥാനങ്ങളുടെ ഇഷ്ടഗായിക കൂടിയാണ് രശ്മി. കവി കണ്ണന്‍ സിദ്ധാര്‍ഥ് എഴുതിയ ‘തോക്ക് തോല്‍ക്കും കാലംവരെ, വാക്കു തോല്‍ക്കില്ലെടോ ‘ എന്നു തുടങ്ങുന്ന പടുപാട്ട് എന്ന കവിത രശ്മി സതീഷിന്റെ ബാന്‍ഡ് അനേകം വേദികളില്‍ അവതരിപ്പിച്ചു വരികയാണ്. കോഴിക്കോട്ട് നടന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലാണ് രശ്മി സതീഷ് ഈ കവിത ആദ്യമായി അവതരിപ്പിച്ചത്. എന്നാല്‍ ഈ പാട്ട് ഒരു സിനിമയില്‍ ഉള്‍പ്പെടുത്താന്‍ കരാര്‍ ആയതിനു ശേഷമാണ് വിദ്യാര്‍ഥികള്‍ കലോത്സവത്തിനുള്ള വിഡിയോ തയാറാക്കിയത്.

തൃശ്ശൂരെടുക്കുമ്പോള്‍ പേരാമ്പ്രയിലെ ആറടി മണ്ണൊന്നൊഴിവാക്കി തരുമോ? അച്ഛന്റെ ആറടി മണ്ണിനായി കണ്ണീരുമായി അനന്ദ്, സുരേഷ് ഗോപിയുമായുള്ള ഫോണ്‍ സംഭാഷണം

സര്‍ദാര്‍ ഗോപാലകൃഷ്ണന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിക്കുന്ന സര്‍ദാര്‍ എന്ന സിനിമയിലേക്കാണ് പാട്ട് ഉള്‍പ്പെടുത്താന്‍ തീരുമാനമായത്. രശ്മി സതീഷ് പടുപാട്ട് പാടുന്നതിനുമുന്‍പ് ചില ഗായകര്‍ ഇതേ കവിത വ്യത്യസ്ത ഈണങ്ങളില്‍ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് വിദ്യാര്‍ഥികളുടെ വാദം. രശ്മി വിവിധ സമരവേദികളില്‍ ആലപിച്ച ‘ഇനി വരുന്നൊരു തലമുറയ്ക്ക്’ കോപ്പിറൈറ്റ് വാങ്ങിയിട്ടുണ്ടോ എന്നു വിദ്യാര്‍ഥികള്‍ ചോദിക്കുന്നു.

ജീവന്‍ പണയപ്പെടുത്തി മാമാങ്കം; ചിത്രീകരണ രംഗങ്ങള്‍ പുറത്ത്

share this post on...

Related posts