രണ്‍വീര്‍ ദീപിക വിവാഹത്തിന്റെ പുതിയ വിശേഷങ്ങളറിയാം, വിവാഹം നവംബര്‍ 20 ന് ഇറ്റലിയില്‍

ranveer 1

സിനിമാ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന കാര്യമായിരുന്നു രണ്‍വീറും ദീപികയും തമ്മിലുളള വിവാഹം. നവംബറിലായിരിക്കും ആ താരമാമാങ്കം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്. ബോളിവുഡ് നടന്‍ കബീര്‍ ബേദിയാണ് രണ്‍വീര്‍-ദീപിക വിവാഹ വാര്‍ത്തകള്‍ സ്ഥിരീകരിച്ച് രംഗത്തെത്തിയിരിക്കുന്നത്. കബീര്‍ ബേദി തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇക്കാര്യം അറിയിച്ചത്. താരജോഡികള്‍ക്ക് ആശംസകള്‍ നേര്‍ന്നാണ് കബീര്‍ ബേദി ട്വീറ്റ് ചെയ്തിരിക്കുന്നത്. ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ എല്ലാം തന്നെ വൈറലായിരിക്കുകയാണ്.

ranveer 3നവംബര്‍ 20നാണ് ആകാംക്ഷയോടെ കാത്തിരിക്കുന്ന താരവിവാഹം നടക്കുക. വിരാട് കോഹ്ലിയുടെയും അനുഷ്‌ക ശര്‍മ്മയുടെയും വിവാഹം നടന്ന അതേ വേദിയില്‍ വെച്ചായിരിക്കും രണ്‍വീറിന്റെയും ദീപികയുടെയും വിവാഹം നടക്കുക. ജുലായിലാണ് വിവാഹം നടക്കുക എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ വന്നതെങ്കിലും ഇരുവരുടെയും സിനിമാത്തിരക്കുകള്‍ കാരണം നവംബറിലേക്ക് മാറ്റുകയായിരുന്നു.

deepika 2ഇറ്റലിയില്‍ വെച്ചാണ് താരജോഡികളുടെ വിവാഹം നടക്കുക. വിവാഹത്തിന് മുന്നോടിയായി രണ്‍വീറിന്റെയും കുടുംബത്തിന്റെയും ഒപ്പം ദീപിക ആഭരണങ്ങള്‍ വാങ്ങാന്‍ ലണ്ടനില്‍ പോയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. വിവാഹ ശേഷം താമസിക്കാനുളള വീടിന്റെ അന്തിമഘട്ട പണികള്‍ പൂര്‍ത്തികരിക്കുന്നതിന്റെ തിരക്കിലാണ് ഇരുകൂട്ടരും ഉളളത്.

deepika 1ബന്ധുക്കളും അടുത്ത സുഹൃത്തുകളും മാത്രമായിരിക്കും താര വിവാഹത്തില്‍ പങ്കെടുക്കുക. വിവാഹ ചടങ്ങില്‍ ഷാരൂഖ് ഖാന്‍,അര്‍ജുന്‍ കപൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നാണ് അറിയുന്നത്. വിവാഹശേഷം സിനിമാ മേഖലയിലെ സുഹൃത്തുക്കള്‍ക്കായി മുംബെയില്‍ റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.

share this post on...

Related posts