എന്നെ ഇടിച്ചത് തനുശ്രീയുടെ കൈയ്യില്‍ നിന്നും പൈസ വാങ്ങിയിട്ട്!… അടി കിട്ടി കിടപ്പിലായ രാഖി സാവന്ത് പറയുന്നു

rakhi-sawant

ഹരിയാന: ഹരിയാണയിലെ പഞ്ചകുലയില്‍ നടന്ന കോണ്ടിനെന്റല്‍ റെസ്ലിങ് എന്റര്‍ടെയിന്‍മെന്റ് മത്സരത്തിനിടെ മത്സരിക്കാനെത്തിയ ഗുസ്തി താരത്തെ വെല്ലുവിളിച്ച് ഇടി വാങ്ങിക്കൂട്ടിയ രാഖി സാവന്ത് ഇന്ന് പുതിയ ആരോപണവുമായി രംഗത്തെത്തി. തനുശ്രീ ദത്തയുടെ പക്കല്‍ നിന്നും പണം വാങ്ങിയാണ് ഗുസ്തിതാരം തന്നെ ഇടിച്ച് നിലംപരിശാക്കിയതെന്നാണ് രാഖിയുടെ ആരോപണം.
കഴിഞ്ഞ ദിവസമാണ് ഗുസ്തി താരത്തെ വെല്ലുവിളിച്ച രാഖി താരത്തിന്റെ കൈയ്യില്‍ നിന്നും ഇടി കിട്ടുന്ന വീഡിയോ വൈറലായത്. ഒരു കൈ നോക്കുന്നോയെന്ന് രാഖി ചോദിച്ചതും ഇടിച്ച് നിലത്തിടുകയായിരുന്നു ഗുസ്തിക്കാരി. നടുവിനും വയറിനും ഇടി കിട്ടിയ രാഖിലെ പോലീസും അവിടെ കൂടി നിന്നവരും താങ്ങിക്കൊണ്ട് പോകുന്നതായി വീഡിയോയില്‍ കാണാമായിരുന്നു.
ഇന്ന് താന്‍ ചികിത്സയിലാണെന്ന് പറഞ്ഞ് കഴിഞ്ഞ ദിവസത്തെ വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചപ്പോഴാണ് രാഖി തനുശ്രീ ദത്തയ്ക്കെതിരെ ആരോപണമുന്നയിച്ചത്.

share this post on...

Related posts