എന്തിരന്‍ ചൈനയിലേക്ക്

ഷങ്കറിന്റെ സംവിധാനത്തില്‍, തമിഴകത്തിന്റെ സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് 2.0. ചിത്രം വലിയ വിജയം നേടിയിരുന്നു. ഇന്ത്യക്ക് പുറത്തും വലിയ ആരാധകരുള്ള താരമാണ് രജനികാന്ത്. അതിനാല്‍ ചിത്രം ചൈനയിലും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. സെപ്റ്റംബര്‍ ആറിന് ചിത്രം ചൈനയില്‍ റിലീസ് ചെയ്യുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ചൈനയില്‍ വലിയ രീതിയില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. 56,000 സ്‌ക്രീനുകളിലായിരുന്നു റിലീസ് ചെയ്യുക. ചിത്രത്തിന്റെ ചൈനീസ് പോസ്റ്റര്‍ ഇതിനകം തന്നെ പുറത്തുവിട്ടിട്ടുണ്ട്. അക്ഷയ് കുമാര്‍ ആയിരുന്നു 2.0ല്‍ വില്ലനായി എത്തിയത്.

share this post on...

Related posts