‘ആർആർആർ’ ക്ലൈമാക്സിനെ കുറിച്ച് രാജമൗലി !

RRR will be a complete suspense thriller

ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രമാണ് ആർആർആർ’. ബാഹുബലി സംവിധായകൻ രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തെ കുറിച്ചുള്ള വിവരങ്ങൾ ട്വീറ്റ് ചെയ്തിരിക്കുകയാണ് രാജമൗലി. ചിത്രത്തിലെ കഥാപാത്രങ്ങളായ രാമരാജുവും ഭീമും കൈകോർത്ത് നിൽക്കുന്ന ചിത്രമാണ് രാജമൗലി പങ്കുവെച്ചിരിക്കുന്നത്. തങ്ങൾ ആഗ്രഹിച്ചത് നേടാനും രാമരാജുവും ഭീമും ഒന്നിക്കുകയാണെന്നാണ് എന്നാണ് രാജമൗലി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ജൂനിയർ എൻടിആർ, രാം ചരൺ, നിത്യ മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്.

rrr movie.

ബാഹുബലിയുടെ വമ്പൻ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിനായി അങ്ങേയറ്റം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ പട പൊരുതിയ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നിവരുടെ ചരിത്ര കഥയാണ് ഈ ചിത്രത്തിലൂടെ രാജമൗലി പറയുന്നത്. പൂർണമായും സാങ്കൽപിക കഥയാണെങ്കിലും രണ്ട് യഥാർഥ പോരാളികളാണ് ഈ പ്രധാനകഥാപാത്രങ്ങൾ. സ്വാതന്ത്യ സമര സേനാനികളുടെ കഥപറയുന്ന ഈ ചിത്രം ബാഹുബലിയുടെ റെക്കോർഡുകൾ തകർക്കുമോയെന്നാണ് ആരാധകർക്കിടയിലെ ചർച്ച. 300 കോടി രൂപ ചെലവിലാണ് ചിത്രം നിർമ്മിക്കുന്നത്.

Related posts