മഴക്കാല പനി പ്രതിരോധിക്കാം

പനി വന്നാല്‍ നമ്മളില്‍ പലരും ഹോമിയോപ്പതി അല്ലെങ്കില്‍ അലോപ്പതി മരുന്നുകളെ ആശ്രയിക്കുന്ന രീതിയാണ് ഇപ്പോള്‍ പൊതുവെ കണ്ടു വരുന്നത്. എന്നാല്‍ ഇതില്ലാതെ പനിയെ പ്രതിരോധിക്കാന്‍ സ്വാഭാവികമായി ചെയ്യാന്‍ പറ്റുന്ന പ്രകൃതിദത്ത വഴികളെക്കുറിച്ച് നമുക്ക് നോക്കാം.

കുളി

പനിയുള്ളപ്പോള്‍ കുളിക്കരുതെന്നാണ് പഴമക്കാര്‍ സാധാരണ ആയി പറയുന്നതെങ്കിലും പനിയുള്ളപ്പോള്‍ ചെറു ചൂടു വെള്ളത്തില്‍ കുളിയ്ക്കുന്നത് വളരെ ഏറെ നല്ലതാണെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. പനി ഉണ്ടാകുമ്പോള്‍ ശരീരം നന്നായി ചൂടാകും. ഇത്തരം അവസരങ്ങളില്‍ ചെറു ചൂടുവെള്ളത്തില്‍ കുളിക്കുക. ഇത് പനിയുടെ ചൂട് കുറക്കാന്‍ സഹായിക്കും.

ഐസ് പായ്ക്ക്

പനി കുറയ്ക്കാന്‍ സ്പോഞ്ച് തെറാപ്പി ചെയ്യുന്നത് നല്ലതാണ്. സ്പോഞ്ച് തെറാപ്പി ചെയ്യുന്നതിലൂടെ ശരീരത്തിലെ ചൂട് കുറയുകയും പനി വളരെ പെട്ടെന്ന് തന്നെ മാറുകയും ചെയ്യുന്നു. സ്പോഞ്ച് തെറാപ്പി ചെയ്യുന്ന വിധം എങ്ങനെയാണെന്ന് നോക്കാം. തണുത്ത വെള്ളത്തില്‍ പഞ്ഞി മുക്കി ശരീരമാസകലം തുടയ്ക്കുക. അല്ലെങ്കില്‍ തുണി മുക്കിപ്പിഴിഞ്ഞു തുടച്ചാലും മതി.

പുതച്ചു കിടക്കരുത്

പലപ്പോഴും പനി വരുമ്പോള്‍ നന്നായി പുതച്ച് കിടക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഈ ശീലം അത്ര നല്ലതല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നു. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തില്‍ നിന്നും ചൂട് പുറത്തു പോകാതിരിക്കാന്‍ ഇത് ഇടയാക്കും. ഇങ്ങനെ ചെയ്യുന്നതിലൂടെ പനി കൂടുന്നതല്ലാതെ കുറയുകയില്ല. അത് കൊണ്ട് പനി ഉണ്ടാകുമ്പോള്‍ മൂടിപ്പുതച്ച് കിടന്നുറങ്ങാതിരിക്കുക.

മുട്ട, സവാള

പനി വേഗത്തില്‍ മാറാന്‍ മുട്ടയും സവാളയും ഉപോയിഗിക്കാവുന്നതാണ്. എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടതെന്ന് നോക്കാം. മുട്ടയുടെ വെള്ളയിലോ സവാള നീരിലോ ടിഷ്യു പേപ്പര്‍ നന്നായി നനയ്ക്കുക. ഈ നനഞ്ഞ ടിഷ്യു കാലിനടിയില്‍ വെയ്ക്കുക. എന്നിട്ട് സോക്സ് ധരിക്കുക. പനി കുറയാനുള്ള ഏറ്റവും നല്ല പ്രകൃതിദത്തമായ വഴികളില്‍ ഒന്നാണ് ഇത്.

വെള്ളം കുടിക്കുക

പനിയുള്ളപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കേണ്ടത് ധാരാളം വെള്ളം കുടിക്കാനാണ്. പനിയുള്ളപ്പോള്‍ ശരീരം തണുപ്പിയ്ക്കാന്‍ ധാരാളം വെള്ളം കുടിയ്ക്കുന്നതിലൂടെ സാധിക്കും. തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിയ്ക്കാന്‍ ശ്രദ്ധിക്കുക. പനി ശരീരത്തിലെ ജലാംശം ഊറ്റിക്കളയുന്നു. ഇതിനെ തടയാന്‍ വേണ്ടിയാണ് ധാരാളം വെള്ളം കുടിക്കേണ്ടത്. അത് കൊണ്ട് പനി ഉണ്ടാകുമ്പോള്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രമിക്കുകക.

വെളുത്തുള്ളി

പനിയ്ക്ക് മറ്റൊരു പ്രകൃതിദത്ത പരിഹാര മാര്‍ഗ്ഗമാണ് വെളുത്തുള്ളി. ഇതെങ്ങനെ ഉപോയിഗിക്കാം എന്ന് നോക്കാം. വെളുത്തുള്ളി ചതച്ച് അല്‍പ്പം വെളിച്ചെണ്ണയില്‍ കലക്കുക. ഇത് കാലിനടിയില്‍ നന്നായി പുരട്ടുക. കുറച്ചു നേരം കാലിനടിയില്‍ മസ്സാജ് ചെയ്യുക. ഇത് പനി കുറയാന്‍ ഏറ്റവും നല്ലതാണ്.

പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാല്‍ പനി കൂടുതലുള്ളപ്പോഴും ഇടയ്ക്കിടെ പനി വന്നും പോയ്ക്കോണ്ടും ഇരിക്കുമ്പോഴും വെച്ചിരിക്കാതെ വേഗത്തില്‍ തന്നെ ഡോക്ടറെ കാണിക്കേണ്ടതാണ്. ആവശ്യമെങ്കില്‍ രക്ത പരിശോധനയും മൂത്ര പരിശോധനയും നടത്തേണ്ടതാണ്.

share this post on...

Related posts