സംസ്ഥാനത്തിന്റെ സ്ഥിതി ഗുരുതരം; ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

cm kerala

cm kerala

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ സ്ഥിതി ഗുരുതരമാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. രക്ഷാപ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. പ്രധാനമന്ത്രിയെയും കേന്ദ്രആഭ്യന്തര മന്ത്രിയെയും വിവരങ്ങള്‍ ധരിപ്പിച്ചിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പു നല്‍കിയിട്ടുണ്ട്, മുഖ്യമന്ത്രി പറഞ്ഞു. സൈനിക വിഭാഗങ്ങളുടെ സേവനം കൂടുതലായി ആവശ്യപ്പെട്ടിട്ടുണ്ട്. പമ്പാനദിയുടെ തീരത്തു രക്ഷാപ്രവര്‍ത്തനത്തിനു കൂടുതല്‍ ബോട്ടുകള്‍ എത്തിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ദുരവസ്ഥയില്‍ വിവിധ ഭാഗങ്ങളില്‍ നിന്നും നല്ല രീതിയില്‍ സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. പ്രളയത്തില്‍ ആകെ 67 മരണം ഓഗസ്റ്റ് 9 മുതല്‍ സംഭവിച്ചിരിക്കുകയാണ്. അണക്കെട്ടെല്ലാം തുറന്നുവിട്ടു. നദികള്‍ കരകവിഞ്ഞു. കുറച്ചുദിനങ്ങളും കൂടി മഴ തുടരും എന്നാണ് മുന്നറിയിപ്പ്. രാവിലെ 12 ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട്. ഇപ്പോള്‍ സംസ്ഥാനത്ത് എല്ലായിടത്തും റെഡ് അലര്‍ട്ട് എന്ന സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

share this post on...

Related posts