സ്ത്രീശാക്തീകരണവും ബിക്കിനിയും തമ്മിലെന്തു ബന്ധം…? റായ് ലക്ഷ്മിയോടു ചോദിക്കാം

മലയാളികളുടെ പ്രിയ താരമാണ് റായി ലക്ഷ്മി. നിരവധി മലയാള സിനിമകളിലും അന്യഭാഷാ ചിത്രങ്ങളിലും താരം അഭിനയിച്ച് കഴിഞ്ഞു. ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുന്ന ചിത്രങ്ങള്‍ കണ്ട് ഞെട്ടിരിക്കുകയാണ് ആരാധകര്‍. ബിക്കിനി ചിത്രങ്ങളാണ് താരം 2019 തുടങ്ങിയതിന് ശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കു വയ്ക്കുന്നത്.

2018 സ്റ്റൈലായി അവസാനിപ്പിക്കുന്നു എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ എന്നു പറഞ്ഞ് നീല ബിക്കിനി അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവര്‍ഷത്തില്‍ ആദ്യം പങ്കു വച്ചത്. പിന്നാലെ കറുത്ത ബിക്കിന് അണിഞ്ഞ ചിത്രവും താരം പങ്കുവെച്ചും. ഇതോടെ പലരും താരത്തിന് എന്ത് പറ്റിയെന്ന ചോദ്യവുമായി രംഗത്തെത്തി.

താരം പങ്കു വയ്ക്കുന്ന ചിത്രങ്ങളുടെ താഴെ ആരാധകര്‍ ഈ ചോദ്യം ചോദിക്കുന്നുണ്ട്. എന്നാല്‍ അതിനൊന്നും റായ് ലക്ഷ്മി മറുപടി നല്‍കുന്നില്ല. മറിച്ച് സത്രീശാക്തീകരണത്തെക്കുറിച്ചുള്ള ചില വാചകങ്ങളൊക്കെ വെച്ച് വീണ്ടും വീണ്ടും ബിക്കിനി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുകയാണ് താരം.

 


കൂടുതല്‍ വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add‘എന്ന് സന്ദേശം അയക്കു

share this post on...

Related posts