സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ജേതാവ് രാഹുല്‍ ആര്‍ നായര്‍ക്കും ജില്ലാ സബ് കളക്ടര്‍ അഞ്ജു ഐ എ എസിനും കോഴിക്കോട്ട് ആദരവ് !

ബാംഗ്ലുര്‍ വ്യക്തിവികാസകേന്ദ്രയുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന കോഴിക്കോട് കോവൂരിലെ ശ്രീശ്രീരവിശങ്കര്‍ വിദ്യാമന്ദിറില്‍ നടന്ന ”തൗര്യാത്രികം 2019 ‘ വാര്‍ഷികാഘോഷം ജില്ലാ സബ് കളക്ടര്‍ അഞ്ജു ഐഎഎസ് ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പ്രമുഖ യുവചലച്ചിത്ര സംവിധായകനും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരജേതാവുമായ രാഹുല്‍ ആര്‍ നായര്‍ , ജില്ലാ സബ് കളക്ടര്‍ കെ.എസ്. അഞ്ജു എന്നിവരെ മികച്ചകലാപ്രവര്‍ത്തനത്തിനും വിശിഷ്ട വ്യക്തിത്വങ്ങള്‍ എന്ന നിലയിലും ആഘോഷച്ചടങ്ങില്‍ ആദരിച്ചു. ആഘോഷച്ചടങ്ങിന്റെ ഭാഗമായിപ്രമുഖ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംസാരിക്കുകയും വിദ്യാര്‍ത്ഥികളുടെ വകയായി കലാസന്ധ്യയും അരങ്ങേറി. ശ്രീശ്രീരവിശങ്കര്‍ വിദ്യാമന്ദിര്‍ ട്രസ്റ്റിന്റെ കീഴില്‍ പത്തുവര്‍ഷത്തിലേറെയായി കോവൂര്‍ എം ല്‍ എ റോഡില്‍ പ്രവര്‍ത്തിച്ചുവരുന്ന കോവൂര്‍ ടടഞഢങ കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാംതന്നെ ഇആടഇ പരീക്ഷകളില്‍ 100 ശതമാനം വിജയം ഉറപ്പാക്കിയിരുന്നവെന്നതും ഏറെ ശ്രദ്ധേയമാണ്.

രാഹുല്‍ ആര്‍ നായര്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ച ” ഒറ്റമുറി വെളിച്ചം ” പോയവര്‍ഷത്തെ മികച്ച മലയാള ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. മികച്ച കഥാചിത്രം സഹനടി ,എഡിറ്റര്‍ ,കൂടാതെ നായികക്കുള്ള പ്രത്യേക ജൂറി പുരസ്‌കാരവും ഒറ്റമുറി വെളിച്ചത്തിനാണ് ലഭിച്ചത്. ഇതിനുപുറമെ ന്യുയോര്‍ക്ക്,ദുബൈ ഫിലിം ഫെസ്റ്റിവലുകളിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇതിനകം അഞ്ച് ഷോര്‍ട്ട് ഫിലിമുകളും , ഒരു ഡോക്യുമെന്ററിയും ,മൗനം സൊല്ലും വാര്‍ത്തൈകള്‍എന്ന തമിഴ് മ്യുസിക് ആല്‍ബവും പുറത്തിറക്കിയിട്ടുണ്ട്. പാക്കിസ്ഥാനില്‍ നിന്നും ഇന്ത്യയിലെത്തുന്ന അഭയാര്‍ത്ഥികളുടെ കഥപറയുന്ന ”ഹ്യുമണ്‍ ബൗണ്ടറീസ് ഇന്ത്യയിലും ,യൂറോപ്പിലും ,അമേരിക്കയിലും പ്രദര്‍ശിപ്പിക്കുകയും ,പ്രത്യേക പുരസ്‌കാരങ്ങല്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഗുരുദേവ് ശ്രീശ്രീരവിശങ്കര്‍ ജിയുടെ അനുഗ്രഹാശിസ്സുകളോടെ ചലച്ചിത്രലോകത്തിലേക്ക് പ്രവേശിച്ച രാഹുല്‍ ആര്‍ നായര്‍ ദീര്‍ഘകാലമായി ആര്‍ട് ഓഫ് ലിവിംഗിന്റെ സജീവപ്രവര്‍ത്തകനും ആര്‍ട് ഓഫ് ലിവിംഗ് കേരളഘടകം മുന്‍ ചെയര്‍മാന്‍ ഡോ .റിജി ജി നായരുടെ മകനുമാണ്.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 8921009305 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts