പി.വി അന്‍വര്‍ എംഎല്‍എക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

PV_Anwar

മലപ്പുറം: പിവി. അന്‍വര്‍ എംഎല്‍എയ്‌ക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസില്‍ ക്രംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതിയുടെ ഉത്തരവ്. 50 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഒരു മാസത്തിനകം ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കണമെന്ന് ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി.
രാഷ്ട്രീയസമ്മര്‍ദം മൂലം മഞ്ചേരി പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ മലപ്പുറം പാണക്കാട് സ്വദേശി സലീം നടുത്തൊടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്. മഞ്ചേരി സിഐയില്‍ നിന്നാണ് കേസ് ക്രൈംബ്രാഞ്ച് സിഐഡിക്ക് കൈമാറിയത്. ക്രഷര്‍ ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പി.വി. അന്‍വര്‍ എം.എല്‍.എ. അരക്കോടി തട്ടിയെന്നാണ് കേസ്.

 

ചിത്രം കടപ്പാട്: മനോരമ ഓൺലൈൻ

 

share this post on...

Related posts