പേരയിലയരച്ചു മുഖത്തിട്ടു നോക്കൂ…

முகத்திற்கு புத்துணர்ச்சி தரும் கொய்யா இலை எலுமிச்சை பேஸ் பேக் || guava  leaf Face Pack

ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ നല്ലതാണ് പേരയ്ക്ക. പേരയില തിളപ്പിച്ച വെള്ളം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും നല്ലതാണ്. ഇതു പോലെ ഇതിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്. അതുപോലെ പേരയുടെ ഇലകൾ അരച്ച് ഫേസ്പായ്ക്കായി മുഖത്തിടുന്നതും നല്ലതാണ്. ഇതു കൊണ്ടുണ്ടാകുന്ന ഗുണങ്ങൾ ചെറുതല്ല.എണ്ണമയമുള്ള ചർമം പലപ്പോഴും അസ്വസ്ഥത സൃഷ്ടിയ്ക്കും. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത് എണ്ണമയമുള്ള ചർമത്തിലാണ്. അമിത എണ്ണയുദ്പാദനം കുറയ്ക്കാൻ പേരയില ഉപയോഗിക്കാൻ പ്രത്യേക മാർഗ്ഗമുണ്ട്. പേരയിലയും വെള്ളവും അരച്ച് ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇതിൽ രണ്ട് ടേബിൾസ്പൂൺ എടുത്ത് രണ്ട് ടേബിൾസ്പൂൺ നാരങ്ങ നീര് ഒരു പാത്രത്തിൽ കലർത്തുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി 30 മിനിറ്റ് ഉണങ്ങാൻ അനുവദിയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. അധിക എണ്ണ നിയന്ത്രിക്കാനും ചർമ്മം ഭംഗിയായി സൂക്ഷിക്കാനും എല്ലാ ദിവസവും ഇങ്ങനെ ചെയ്യുക.

5 Guava Leaves Face pack For Multiple Skin Benefits - lifeberrys.com

മുഖക്കുരുവും ബ്ലാക്ക്ഹെഡുകളും അകറ്റാനും പേരയില ഉപയോഗിക്കാം.പേരയിലയും വെള്ളവും ചേർത്ത് നന്നായി അരച്ചെടുത്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക. ആ പേസ്റ്റിൽ ഒരു ടേബിൾ സ്പൂൺ കറ്റാർ വാഴ ജെല്ലും ഒരു നുള്ള് മഞ്ഞളും ചേർത്ത് ഒരു പാത്രത്തിൽ ചേർക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് പുരട്ടി 20 മിനിറ്റ് ഇടുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയുക. മികച്ച ഫലങ്ങൾക്കായി ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഉപയോഗിക്കുക.മുഖത്തെ കറുത്ത പാടുകളും മറ്റ് അസ്വസ്ഥതയും മാറ്റാൻ പേരയിലകൾ ഉപയോഗിക്കാം.രു പിടി പേരയിലകൾ ഒരു കപ്പ് വെള്ളത്തിൽ ഏകദേശം 10 മിനിറ്റ് തിളപ്പിക്കുക.തീ ഓഫ് ചെയ്ത് ഇലകൾ നീക്കം ചെയ്യുക.ഈ വെള്ളം ഒരു പാത്രത്തിൽ ഒഴിച്ച് തണുക്കാൻ അനുവദിക്കുക. തണുത്തു കഴിഞ്ഞാൽ, അത് ഒരു സ്പ്രേ കുപ്പിയിലേക്ക് മാറ്റുക. നിങ്ങൾക്ക് സെൻസിറ്റീവ് ചർമ്മമുണ്ടെങ്കിൽ മുഖം കഴുകിയ ശേഷം, നന്നായി ഉണങ്ങുന്നതിന് മുൻപ് ഈ സ്പ്രേ ഉപയോഗിക്കുക. വളരെ പെട്ടെന്ന് പാടുകൾ വീഴുന്ന സെൻസിറ്റീവ് ചർമത്തിൽ ഇത് സ്ഥിരമായി ഉപയോഗിയ്ക്കുന്നത് നല്ലതാണ്.

Related posts