പഞ്ചാബില്‍ വിഷമദ്യ ദുരത്തില്‍ 21 മരണം

അമൃത്സര്‍: പഞ്ചാബില്‍ വിവിധ ജില്ലകളിലായി വിഷമദ്യം കഴിച്ചതിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചു. അമൃത്സര്‍, ഗുര്‍ദാസ് പൂര്‍, ബട്ടാല, താണ്‍ തരണ്‍ എന്നിവിടങ്ങളിലായാണ് വിഷമദ്യ ദുരന്തമുണ്ടായത്. അമൃത്സര്‍, ഗുര്‍ദാസ്പൂര്‍, താണ്‍ തരണ്‍ എന്നിവടങ്ങളിലാണ് വിഷമദ്യ ദുരന്തമുണ്ടായത്. കുറ്റക്കാരെ വെറുതെ വിടില്ലെന്ന് ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞു. ഞാന്‍ മജ്സ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ജലന്ധര്‍, ഡിവിഷന്‍ കമ്മീഷണര്‍ അന്വേഷണം നടത്തും. എസ് എസ് പിമാരുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചേര്‍ന്ന് അന്വേഷണം നടത്തും. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ വെറുതെ വിടില്ല – അമരീന്ദര്‍ സിംഗ് ട്വീറ്റ് ചെയ്തു. മുച്ചല്‍ ഗ്രാമവാസിയായ ബല്‍വീന്ദര്‍ കൗറിനെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ജൂലായ് 29ന് അമൃത്സര്‍ തര്‍സിക്കയുടെ ഭാഗമായ മുച്ചല്‍, താംഗ്ര ഗ്രാമങ്ങളിലാണ് ആദ്യ അഞ്ച് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. മുച്ചലില്‍ നാല് പേര്‍ മരിച്ചിട്ടുണ്ട്. പല ഗ്രാമവാസികളും വീടുകളില്‍ നിയമവിരുദ്ധമായി വ്യാജമദ്യം ഉണ്ടാക്കുന്നുണ്ടെന്നും എന്നാല്‍ പൊലീസ് യാതൊരു നടപടിയും ഇതില്‍ സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി മൊഴികളെടുത്തിട്ടുണ്ട്. 2017ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ അകാലിദള്‍ – ബിജെപി സര്‍ക്കാരിനെതിരായ ശക്തമായ ജനവികാരമുണ്ടാക്കിയ വിഷയങ്ങളിലൊന്ന് സംസ്ഥാനത്ത് പിടിമുറുക്കിയ മയക്കുമരുന്ന് മാഫിയ ഉണ്ടാക്കിയ പ്രശ്‌നങ്ങളായിരുന്നു. പ്രകാശ് സിംഗ് ബാദലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ്സും അമരീന്ദര്‍ സിംഗും ഇത് ശക്തമായ പ്രചാരണ വിഷയങ്ങളാക്കിയിരുന്നു.

Related posts