അമിതമായ ഹെയര്‍ ജെല്ലുപയോഗം പ്രശ്‌നമാണ്

എത്ര ശ്രദ്ധിച്ചാലും ഉടുപ്പിനു മുകളില്‍ വെളുത്ത പൊടിപോലെ വീണുകിടക്കുന്ന താരന്‍ അത്ര പെട്ടെന്നു പിടി തരാത്ത വില്ലനാണ്. എന്നാല്‍ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹാരം ചെയ്താല്‍ താരനെ എളുപ്പത്തില്‍ മെരുക്കാം.

· ത്വക്കില്‍ എണ്ണമയം ഉത്പാദിപ്പിക്കുന്ന ഗ്രന്ഥിയുടെ പ്രവര്‍ത്തനഫലമായി തലയോട്ടിയിലും സ്വാഭാവികമായി എണ്ണമയം ഉണ്ടാകും. ഇതില്‍ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരന്‍ ഉണ്ടാകുന്നത്. എണ്ണമയത്തോടെയും എണ്ണമയമില്ലാതെ വരണ്ടും താരന്‍ വരാം.

· തലയില്‍ ചെതുമ്പല്‍ പോലെ വരുന്ന ഇന്‍ഫെക്ഷന്‍ വേരുകളിലേക്ക് ബാധിച്ചാല്‍ ക്രമേണ മുടിയുടെ വളര്‍ച്ച മുരടിക്കുകയും കൊഴിയുകയും ചെയ്യും.

· പതിവായി ഹെല്‍മെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് താരന്‍ വരാം. ഹെല്‍മെറ്റ് അമര്‍ന്നിരിക്കുമ്പോള്‍ തല ചൂടാകുകയും വിയര്‍പ്പും അഴുക്കും പൊടിയും ശിരോചര്‍മത്തില്‍ അടിയുകയും ചെയ്യും. ഇത് താരനുണ്ടാക്കും. അഴുക്ക് അടിഞ്ഞ് അണുബാധ യുണ്ടായാല്‍ ഫംഗസ് മൂലം മുടി കൊഴിയാം. സ്ഥിരമായി ഹെല്‍മെറ്റ് വയ്ക്കുന്നവര്‍ എന്നും മുടി കഴുകി വൃത്തിയാക്കണം. മെല്‍ഡ് ഷാംപു ഉപയോഗിക്കുന്നതാണ് നല്ലത്.

· ഹെയര്‍ ജെല്ലുപയോഗവും താരന് കാരണമാകാം. രാസവസ്തുക്കള്‍ ചേര്‍ന്ന ജെല്ലുകള്‍ സ്വാഭാവിക ഈര്‍പ്പം ഇല്ലാതാക്കി മുടി വരണ്ട് പൊട്ടിപ്പോകാനും കൊഴിയാനും ഇടയാക്കും. മുടി വേരുകളിലേക്ക് വലിച്ചെടുക്കാത്ത തരത്തില്‍ ശിരോചര്‍മത്തില്‍ പുരളാതെ വേണം ജെല്‍ തേക്കാന്‍. ശിരോചര്‍മത്തിലെ സൂക്ഷ്മ സുഷിരങ്ങളില്‍ അടഞ്ഞിരുന്നാല്‍ അണുബാധയുണ്ടായി താരനുണ്ടാകുകയും മുടി കൊഴിയുകയും ചെയ്യും. ആവശ്യം കഴിഞ്ഞയുടനേ ജെല്‍ കഴുകികളയണം.

· താരന്‍ കാരണം തലയില്‍ ശല്‍ക്കങ്ങള്‍ പോലെ ഉണ്ടെങ്കില്‍ ഹോട്ട് ഓയില്‍ മസാജ് ചെയ്യാം. പിന്നീട് മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് കഴുകികളയണം.

· വെള്ളത്തില്‍ ചേര്‍ത്തു വേണം മുടിയില്‍ ഷാംപൂ പുരട്ടാന്‍. ഷാംപൂ ചെയ്ത മുടിയില്‍ നിന്ന് വെള്ളം ഒപ്പിയെടുത്ത ശേഷം മുടിയില്‍ മാത്രം കണ്ടീഷനര്‍ പുരട്ടി കഴുകാം. ഷാംപൂ ചെയ്യുമ്പോള്‍ മുടിയില്‍ നിന്ന് നഷ്ടപ്പെടുന്ന സ്വാഭാവിക ഈര്‍പ്പം തിരിച്ചു നല്‍കാനാണ് കണ്ടീഷനര്‍ പുരട്ടുന്നത്.

share this post on...

Related posts