പ്രിയ വാര്യര്‍ക്ക് പറ്റിയത് വന്‍ അമളി; ട്രോളന്മാര്‍ ഏറ്റെടുത്തതോടെ എഡിറ്റ് ചെയ്ത് തലയൂരി നായിക…

ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സ് കൂടിയതോടെ പല പ്രമുഖ ബ്രാന്‍ഡുകളുടെ പരസ്യചിത്രങ്ങളിലേക്കും പ്രിയയെ തേടി അവസരമെത്തിയിരുന്നു. അടുത്തിടെ ഒരു പെര്‍ഫ്യൂമിന്റെ പരസ്യത്തിലും പ്രിയ അഭിനയിച്ചിരുന്നു. മോഡലായ പ്രിയ ഈ ഫോട്ടോ തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിരുന്നു. പെര്‍ഫ്യൂം പിടിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം കമ്പനി അയച്ചു നല്‍കിയ കണ്ടന്റും പ്രിയ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റാഗ്രാമിലേക്കുമുള്ള കണ്ടന്റ് എന്ന തലക്കെട്ടോടെയാണ് കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.
അത് എഡിറ്റ് ചെയ്യാതെ താരം പോസ്റ്റ് ചെയ്യുകയും ചെയ്തിരിക്കുകയാണ്. ഇത് ശ്രദ്ധയില്‍പ്പെട്ട ട്രോളന്മാര്‍ പ്രിയ കോപ്പിയടിച്ചെന്നായി. അബദ്ധം തിരിച്ചറിഞ്ഞതോടെ കണ്ടന്റ് എഡിറ്റ് ചെയ്യുകയായിരുന്നു താരം. ഒരുപാട് ആളുകള്‍ ഇതേ കാര്യം ചൂണ്ടി കാണിച്ചതോടെ ആ ക്യാപ്ഷന്‍ പ്രിയ ഒഴിവാക്കിയിരുന്നു. എന്നാല്‍ പലരും സ്‌ക്രീന്‍ ഷോട്ട് എടുത്ത് പ്രചരിപ്പിച്ചിരുന്നു.


ഇതെല്ലാം പ്രിയയ്ക്കെതിരെയുള്ള ട്രോളുമായി വന്നിരിക്കുകയാണ്. പലരും നടിയെ ഇന്‍സ്റ്റാഗ്രാമില്‍ നിന്നും അണ്‍ഫോളോ ചെയ്യാനും തുടങ്ങി. നേരത്തെ ബോളിവുഡ് സുന്ദരി ദിഷ പാട്ടാനിയ്ക്കും ഇതേ അനുഭവം ഉണ്ടായിരുന്നു. നിലവില്‍ പ്രിയയ്ക്ക് മലയാളത്തില്‍ നിന്നും നല്ല അവസരങ്ങള്‍ ലഭിക്കുന്നില്ല. പ്രിയയുടെ സിനിമയാണെന്ന പേരില്‍ തേടി പിടിച്ച് ഡിസ്ലൈക്കും ഡീഗ്രേഡിംഗും നടക്കുന്നു. ഇങ്ങനെത്തെ സ്ഥിതിയാണെങ്കില്‍ നടിയുടെ കരിയര്‍ തന്നെ അവസാനിക്കാന്‍ മറ്റൊരു കാരണവും വേണ്ടി വരില്ല.


കൂടുതല്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പില്‍ ലഭിക്കാന്‍ 9048859575 എന്ന നമ്പറിലേക്ക് ‘add’ എന്ന് സന്ദേശം അയക്കു…

share this post on...

Related posts