‘മൂന്ന് മാസത്തേക്ക് സിനിമയിലേക്ക് ഇല്ല, രണ്ട് പെണ്ണുങ്ങള്‍  വീട്ടിലിരിപ്പുണ്ട്’; കുറിപ്പുമായി പൃഥ്വിരാജ്

തുടര്‍ച്ചയായി ഷൂട്ടിങ് തിരക്കുകളിലായിരുന്നു കഴിഞ്ഞ രണ്ട് മാസമായി പൃഥ്വിരാജ്. തുടര്‍ന്ന് താരത്തിന് വീട്ടില്‍ പോകാന്‍ പോലും കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍  സിനിമയില്‍ നിന്ന് ബ്രേക്ക് എടുക്കാന്‍ ഒരുങ്ങുകയാണ് പൃഥ്വിരാജ്. മൂന്ന് മാസത്തേക്കാണ് താരം ബ്രേക്ക് എടുക്കുന്നത്. അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ടിം?ഗ് പൂര്‍ത്തിയായതിന് പിന്നാലെയാണ് തീരുമാനം. പൃഥ്വിരാജിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിന് വേണ്ടിയാണ് താരം അവധിയെടുക്കുന്നത്. ഫേയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇത് ആരാധകരെ അറിയിച്ചത്. സിനിമയില്‍ നിന്ന് ഇത്ര നീണ്ട ഇടവേള എടുക്കുന്നത് ആദ്യമായിട്ടാണെന്നും ഇത് തനിക്ക് എത്രത്തോളം സന്തോഷം തരുമെന്ന് അറിയില്ല എന്നുമാണ് താരം കുറിക്കുന്നത്. എന്നാല്‍ തന്റെ വീട്ടിലെ രണ്ട് പെണ്ണുങ്ങള്‍ തന്റെ ഈ തീരുമാനത്തില്‍ വലിയ സന്തുഷ്ടരായിരിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു. പൃഥ്വിരാജിന്റെ കുറിപ്പ് ഇങ്ങനെ;

അയ്യപ്പനും കോശിയും സിനിമയുടെ ഷൂട്ടിംഗ് ഇന്നു കഴിഞ്ഞു. ഇന്ന് ലൊക്കേഷനില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ ഞാന്‍ ആലോചിക്കുകയായിരുന്നു. കഴിഞ്ഞ ഇരുപതു വര്‍ഷമായി എനിക്കറിയാത്ത കാര്യമാണ് മുമ്പിലുളളത്. അടുത്ത മൂന്നു മാസത്തേക്ക് ഞാന്‍ സിനിമയില്‍ നിന്നും അവധിയെടുക്കുകയാണ്. ഒരു ബ്രേക്ക് ദിവസേന രാവിലെ ഉണര്‍ന്നെണീറ്റ് മറ്റൊന്നും ചിന്തിക്കാനില്ലാതെ അന്നത്തെ ഷൂട്ടിന് പോവുക. ഈ ബ്രേക്കും ഒരു വ്യായാമമാണ്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രൊജക്ടായ ആടുജീവിതത്തിനായുള്ളത്.. സിനിമയമായി ബന്ധമില്ലാതെ ഒരു മൂന്നു മാസം.. അങ്ങനെയൊന്ന് എന്റെ ഓര്‍മ്മയിലേ ഇല്ല.. ഇത് ശരിയോ ഞാന്‍ സന്തുഷടനാണോ എന്നൊന്നും എനിക്കറിയില്ല. പക്ഷേ ഈ തീരുമാനത്തില്‍ അങ്ങേയറ്റം സന്തോഷിക്കുന്ന രണ്ടു സ്ത്രീകളുണ്ട്. ഞാനിതെഴുതുമ്പോള്‍ അവരെന്നെ കാത്ത് വീട്ടിലിരിപ്പുണ്ട്. ഞാന്‍ വീട്ടിലെത്തുമ്പോഴേക്കും അതിലൊരാള്‍ ഉറങ്ങിക്കാണും. എന്നാലും ഞായര്‍ ആയതുകൊണ്ട് അവളുടെ അമ്മ അവളെ ഉറക്കാതെ ഇരുത്തുമെന്ന് കരുതുന്നു. ഞങ്ങളുടെ നിര്‍മാണത്തിലുളള രണ്ടാമത്തെ സിനിമ െ്രെഡവിങ് ലൈസന്‍സ് ഉടനെ റിലീസാകും. എന്നെയും എന്റെ കമ്പനിയെയും സംബന്ധിച്ചിടത്തോളം ഏറ്റവും താത്പര്യപ്പെട്ട തിരക്കഥയാണതിന്റേത്. അപ്പോള്‍ ഇരുപതിന് ഏവരെയും തീയേറ്ററില്‍ വച്ചു കാണാം.

share this post on...

Related posts