പതിനെട്ടാം പടി വേറിട്ട് നില്‍ക്കും; പൃഥ്വി പറയുന്നു

ശങ്കര്‍ രാമകൃഷ്ണന്‍ ആദ്യമായി സംവിധാനം ചെയ്ത ഫീച്ചര്‍ ഫിലിമാണ് പതിനെട്ടാംപടി. ഒരു കൂട്ടും പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തില്‍ പൃഥ്വിരാജ്, മമ്മൂട്ടി തുടങ്ങിയവര്‍ അതിഥി താരങ്ങളായും അഭിനയിച്ചിട്ടുണ്ട്. ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ഒരു റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് സിനിമയുടെ വിശേഷങ്ങള്‍ പറഞ്ഞത്. സിനിമ ഞാന്‍ കണ്ടിട്ടില്ല. പക്ഷേ ആ സിനിമയെ കുറിച്ച് എനിക്ക് വ്യക്തമായ ധാരണയുണ്ട്. കാരണം ശങ്കര്‍ രാമകൃഷ്ണന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം വളരെക്കാലം മുന്നേ തന്നെ സിനിമയുടെ പ്ലോട്ടും അതിന്റെ ഒരു സാരവും പിന്നീട് തിരക്കഥയായി മാറിയപ്പോള്‍ ആഖ്യാനത്തിന്റെ ഘടനയുമെല്ലാം പറഞ്ഞു കേള്‍പ്പിച്ചിരുന്നു. അത് വളരെയൊരു രസകരമായ ഒരു സിനിമയായി എനിക്ക് തോന്നി. ഇപ്പോള്‍ കമിംഗ് ഓഫ് ഏജ് എന്നതുപറയുന്നത് സിനിമയ്ക്കുള്ളിലെ ഒരു ഭാഗമായിട്ട് മാറിയിട്ടുണ്ട്. അത് മലയാളത്തില്‍ ഒരുപാട് കണ്ടു പരിചയിച്ചിട്ടുള്ള സിനിമയും അല്ല. പതിനെട്ടാംപടി എനിക്ക് തോന്നുന്നത് അത്തരം ഒരു സിനിമകളില്‍ വളരെ റിയലിസ്റ്റിക്കായിട്ട്, വളരെ യാഥാര്‍ഥ്യത്തോട് അടുത്തുനില്‍ക്കുന്ന ഒന്നായിരിക്കും- പൃഥ്വിരാജ് പറയുന്നു. പ്രത്യേകിച്ച് എന്നെപ്പോലെ തിരുവനന്തപുരത്ത് പഠിച്ചുവളര്‍ന്ന ഒരാള്‍ക്ക് ഭയങ്കരമായ നൊസ്റ്റാള്‍ജിയ തോന്നുന്ന കുറെ കാര്യങ്ങള്‍ ആ സിനിമയില്‍ ഉണ്ടാകും. ഞാന്‍ പഠിച്ചത് ഒരു സിബിഎസ്ഇ സ്‌കൂളിലാണ്. പക്ഷേ എല്ലാത്തരം സ്‌കൂളുകളിലും പഠിക്കുന്ന കുട്ടികളുള്ള ഒരു സൌഹൃദവലയമാണ് എനിക്ക് സ്‌കൂള്‍ കാലഘട്ടത്തിലുണ്ടായിരുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരുവനന്തപുരത്ത് പഠിച്ചുവളര്‍ന്ന ഒരാളാണ്. ശങ്കര്‍ രാമകൃഷ്ണന് തിരുവനന്തപുരത്തെ സ്‌കൂള്‍ ജീവിതവും കോളേജ് ജീവിതവും അറിയാവുന്നതുപോലെ സിനിമയ്ക്കുള്ളില്‍ വളരെ കുറച്ച് ആള്‍ക്കാര്‍ക്ക് മാത്രമായിരിക്കും അറിയുന്നുണ്ടാകുക- പൃഥ്വിരാജ് പറയുന്നു

share this post on...

Related posts