വീണ്ടും കാക്കിയണിയാൻ പൃഥ്വിരാജ് എത്തുന്നു

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും കാക്കി അണിയാന്‍ തയ്യാറെടുക്കുകയാണ് പൃഥ്വിരാജ്. നവാഗതനായ തനു ബലാക്കിന്റെ കുറ്റാന്വേഷണ ത്രില്ലര്‍ സിനിമയിലായിരിക്കും പൃഥ്വിരാജ് പോലീസ് ആവുക. അടുത്ത മാസം സിനിമയുടെ ചിത്രീകരണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഒരുങ്ങുന്ന ചിത്രമാണെന്നും സംവിധായകന്‍ പറയുന്നു. നേരത്തെ ഓഫ് ദ പീപ്പിള്‍, ദ ട്രെയിന്‍ എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു തനു. നിരവധി പരസ്യ ചിത്രങ്ങളും ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന കുറ്റാന്വേഷണ കഥയായിരിക്കും ചിത്രമെന്ന് തനു പറയുന്നു. മിക്ക സിനിമകളും ചിത്രീകരണം ആരംഭിച്ചതിനാല്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് സാഹചര്യം പരിഗണിച്ചായിരിക്കും മുന്നോട്ടുള്ള കാര്യങ്ങളെന്നും അദ്ദേഹം വ്യക്തമാക്കി.ബിഗ് ബജറ്റ് ചിത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൃഥ്വിരാജിന്റെ ഭാഗം കൂടുതലും ഇന്‍ഡോര്‍ തന്നെയായിരിക്കും. അതേസമയം ആടുജീവിതം, വാരിയംകുന്നന്‍ തുടങ്ങിയ ചിത്രങ്ങളും ഗോകുല്‍രാജ് ഭാസ്കറിന്റെ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ സാങ്കേതിക വിദ്യയിലൊരുങ്ങുന്ന ചിത്രവും പൃഥ്വിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അതേസമയം ജോമോന്‍ ടി ജോണ്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിലെ മറ്റ് താരങ്ങളെ തീരുമാനിച്ചിട്ടില്ല. ചര്‍ച്ചകള്‍ നടക്കുകയാണ്.

Related posts