വീണ്ടും ഞെട്ടിക്കാനൊരുങ്ങി പൃഥ്വിയും സുരാജും, ‘ജന ഗണ മന’ പ്രൊമോ വീഡിയോ ശ്രദ്ധ നേടുന്നു!

Prithviraj shines in 'Jana Gana Mana' promo video

സുരാജ് വെഞ്ഞാറമ്മൂടിനെയും, പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ഡിജോ ജോസ് ആൻ്റണി ഒരുക്കുന്ന സിനിമയാണ് ‘ജനഗണമന’. ഇപ്പോഴിതാ ഇതിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം ചെയ്ത പൃഥ്വിരാജിൻ്റെ കഥാപാത്രത്തെ ചോദ്യം ചെയ്യുന്ന സുരാജ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തെയാണ് പ്രൊമോ വീഡിയോയിൽ കാണാനാകുന്നത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ എങ്ങനെയും ഊരിപ്പോരുമെന്ന് പറയുന്ന കുറ്റവാളിയെയും ചെയ്ത കുറ്റത്തിൻ്റെ വ്യാപ്തി പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന വളരെ ഗൗരവമേരിയെ ഒരു പോലീസുദ്യോഗസ്ഥനെയും പ്രൊമോ വീഡിയോയിൽ കാണാൻ സാധിക്കും. കൂടാതെ ‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്’ എന്ന പൃഥ്വിരാജിൻ്റെ കഥാപാത്രത്തിൻ്റെ ഡയലോഗിന് ഒടുവിൽ പോലീസ് കുറ്റവാളിയെ ആക്രമിക്കുന്നതും പ്രൊമോയിലുണ്ട്.

Jana Gana Mana Promo Video

‘ഡ്രൈവിംഗ് ലൈസൻസി’നു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ജന ഗണ മന’ . ഈ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയായിരുന്നു പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സുരാജ് വെഞ്ഞാറമ്മൂട് അടക്കം ക്വാറൻ്റൈനിൽ കഴിഞ്ഞിരുന്നു. സംവിധായകൻ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ‘ക്വീൻ’ സിനിമയുടെ സംവിധായകൻ ഡിജോ ജോസ് ആന്റണി രണ്ടാമതായി ഒരുക്കുന്ന ചിത്രമാണിത്. ‘റോയ്’, ‘ഉദയ’, ‘ഹിഗ്വിറ്റ’, ‘കാണെക്കാണെ’, ‘ഗർർർ’, ‘ദ ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ തുടങ്ങി നിരവധി ചിത്രങ്ങളുടെ ഭാഗമാണ് സുരാജ്. ‘കടുവ’, ‘ആടുജീവിതം’, ‘നീല വെളിച്ചം’, ‘കുരുതി’, ‘തീർപ്പ്’ എന്നിവയാണ് പൃഥ്വിരാജിന്റേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളിൽ ചിലത്.

Related posts