പൃഥ്വിക്ക് ഒപ്പം മീനാക്ഷിയും; അസഭ്യമായ കമന്റിട്ട സ്ത്രീക്കെതിരെ പ്രതിഷേധം ശക്തമാകുന്നു

Prithviraj Sukumaran meenakshi: പൃഥ്വിക്ക് ഒപ്പം മീനാക്ഷി; അസഭ്യമായ  കമന്റിട്ട സ്ത്രീക്കെതിരെ പ്രതിഷേധം ശക്തം! - abusive comment against  prithviraj sukumaran under the facebook post of ...

ബാലതാരം മീനാക്ഷിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന് കീഴിൽ വന്ന മോശം കമന്റിന് നേരെയുള്ള പ്രതിഷേധമാണ് ഇപ്പോൾ സോഷ്യൽ വൈറലാകുന്നത്. പ്രമുഖ ചലച്ചിത്രതാരം പൃഥ്വിരാജിന് പിറന്നാൾ ആശംസകൾ അർപ്പിച്ചു കൊണ്ട് മീനാക്ഷി പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ശ്യാമള എന്ന പേരിലൊരു പ്രൊഫൈലിൽ നിന്നും അസഭ്യകരമായ പരാമർശം ഉണ്ടായത്. അതേസമയം ആരോഗ്യവകുപ്പ് ജീവനക്കാരി എന്ന് പ്രൊഫൈലിൽ നൽകിയിട്ടുള്ള ഇവരുടെ കമന്റിന് കീഴിൽ നിരവധി പേരാണ് വിമർശനവുമായി എത്തിയിട്ടുള്ളത്. “നീഎന്തിനാടാ ആ കൊച്ചിനെ പിടിച്ചു വെച്ചേക്കുന്നേ,നീ വല്ല മേത്തനേം ചേർത്തുപിടിക്ക് തീവ്രവാദിപ്പന്നീ”, എന്നായിരുന്നു മീനാക്ഷിയുടെ ചിത്രത്തിന് ശ്യാമള പങ്കിട്ട കമന്റ്.

shyamala

‘ഹാപ്പി ബർത്ത്ഡേ രാജുവങ്കിൾ’ എന്ന് പറഞ്ഞുകൊണ്ട് പൃഥ്വിക്ക് ഒപ്പമുള്ള ചിത്രമാണ് മീനാക്ഷി പങ്കിട്ടത്. അമർ അക്ബർ ആന്റണി എന്ന സിനിമയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. വാരിയംകുന്നൻ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട്, പൃഥ്വിരാജിനെതിരെ കടുത്ത സൈബർ ആക്രമണമാണ് നടന്നിരുന്നത്. പൃഥ്വിരാജിനോടുള്ള വിരോധം തന്നെയാണ് മറ്റു താരങ്ങളുടെ പ്രൊഫൈലുകളിലും ഇത്തരം കമന്റുകൾ ഇടാൻ കാരണമായിട്ടുള്ളതും.

Related posts