മാതള തൊലി ഉപയോഗിച്ച് സൗന്ദര്യം സംരക്ഷിച്ചലോ?

എല്ലാ തരം പഴങ്ങളും നമ്മെ ആരോഗ്യത്തോടെ നിലനിർത്തുകയും ചർമ്മത്തെ ആഴത്തിൽ പരിപോഷിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ അതിൽ തന്നെ ആയുർവേദ പ്രകാരം നിരവധി പ്രശ്‌നങ്ങൾക്കുള്ള പരിഹാരമായി വ്യാപകമായി ഉപയോഗിക്കുന്ന ഒരു പഴമായി മാതളനാരങ്ങയെ പരിഗണിക്കുന്നു. ധാതുക്കൾ, നാരുകൾ, വിറ്റാമിൻ എ, സി, ഇ,ഫോളിക് ആസിഡ്, ആന്റിഓക്‌സിഡന്റുകൾ, എന്നിവയാൽ സമ്പുഷ്ടമാണ് മാതളം. കൂടാതെ ഇതിൽ ഒരുപാട് ഔഷധ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. മാത്രമല്ല, നമ്മുടെ ശരീരഭാരം കുറയ്ക്കാനും വയറ്റിലെ പ്രശ്നങ്ങൾക്കും സന്ധി വേദനയ്ക്കും ഏറെ ഫലപ്രദമാണ് മാതളം.

ഒരു മാതളനാരങ്ങ നിങ്ങളുടെ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ചർമ്മത്തിനും ഏറെ നല്ലതാണ്. മങ്ങിയതും വരണ്ടതുമായ ചർമ്മത്തിൽ ജലാംശം പകരുകയും പോഷിപ്പിക്കുകയും ചെയ്യുന്ന ഒരത്യപൂർവ്വ ഫലമാണ് മാതളം. ധാരാളം ഗുണങ്ങൾ ഉള്ള മാതളനാരങ്ങ ഉപയോഗിച്ച് വീട്ടിൽ തന്നെ ചില ലളിതമായ പരിഹാരങ്ങൾ ചെയ്ത് നിങ്ങൾക്ക് അവയുടെ ഗുണങ്ങൾ പരമാവധി പ്രയോജനപ്പെടുത്താവുന്നതാണ്. ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കുവാനുള്ള കഴിവ് മാതളനാരങ്ങയുടെ അല്ലികൾക്ക് ധാരാളം ഉണ്ട്. ചർമ്മത്തിലുള്ള എല്ലാത്തരം, പാടുകൾ കുറയ്ക്കുകയും ചെയുന്നു.

കൂടാതെ, നിർജ്ജീവ ചർമ്മ കോശങ്ങളെ പുറം തള്ളാനും ചർമ്മത്തിന്റെ തിളക്കം നിലനിർത്താനും ഈ ഫേയ്‌സ്പായ്ക്ക് സഹായിക്കും. ഇതിനായി ഒരു പാത്രത്തിൽ രണ്ട് ടേബിൾ സ്പൂൺ തേനും ഒരു മാതളനാരങ്ങയുടെ അല്ലികളും ചേർക്കുക. ഇതിലേക്ക് ഒരു കപ്പ് ഓട്സും 100 മില്ലി ബട്ടർ മിൽക്കും ചേർക്കുക. എല്ലാ ചേരുവകളും കുഴമ്പ് പരുവത്തിൽ അരച്ച് യോജിപ്പിക്കുക. ഈ മിശ്രിതം മുഖത്തും കഴുത്തിലും തുല്യമായി പുരട്ടി 10 മിനിറ്റ് ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ കഴുകിക്കളയുക.

മുടിയിഴകളെ ശക്തിപ്പെടുത്താനും രക്തചംക്രമണം ഉത്തേജിപ്പിക്കാനും സഹായിക്കുന്ന ഒരു ഘടകമാണ് മാതളനാരങ്ങയിൽ അടങ്ങിയിട്ടുള്ള പ്യൂണിസിക് ആസിഡ്. ഇത് മുടി വേരുകളെ ആഴത്തിൽ ഉറപ്പിക്കുകയും ശിരോചർമ്മം വൃത്തിയാക്കുകയും ചെയ്യുന്നു.ഒരു കപ്പ് തൈരും ഒരു കപ്പ് മാതളനാരങ്ങയുടെ അല്ലിയും, ഒരു ടീസ്പൂൺ നാരങ്ങാനീരും ഒരുമിച്ച് ചേർത്ത് കുഴമ്പ് പരിവത്തിൽ അരച്ചെടുക്കുക. ഇത് ശിരോചർമ്മത്തിലും മുടിവേരുകളിലും നന്നായി തേച്ച് പിടിപ്പിച്ച് അരമണിക്കൂറിനു ശേഷം കഴുകി കളയാം.

അതുപോലെ തന്നെയാണ് മുഖക്കുരുവും പാടുകളും ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച ഒരു പരിഹാര മാർഗ്ഗമാണ് മാതളനാരങ്ങയുടെ തൊലി.കഠിനമായ മുഖക്കുരുവിനും അതിന്റെ പാടുകൾക്കുമുള്ള ചികിത്സയ്ക്ക് ഇത് നന്നായി പ്രവർത്തിക്കുന്നു. മാതളനാരങ്ങയുടെ തൊലി വെയിലത്ത് വച്ച് ഉണക്കിയ ശേഷം നാണായി പൊടിക്കുക. ഇതിലേക്ക് തേനും നാരങ്ങാ നീരും ചേർത്ത് ഫേയ്‌സ് മാസ്ക് ഉണ്ടാക്കാം. മാതളനാരങ്ങയുടെ ഗുണങ്ങൾ നിരവധിയാണ്. അതിനാൽ അത് പരമാവധി പ്രയോജനപ്പെടുത്തുക.

Related posts