ബട്ടര്‍ഫ്‌ലൈ പൂന്തോട്ടം ഒരുക്കിയാലോ?

അല്‍പ്പം സമയവും സ്ഥലവും നീക്കിവച്ചാല്‍ ആര്‍ക്കും ഒരു മനോഹരമായ പൂന്തോട്ടം ഉണ്ടാക്കാവുന്നതേയുള്ളു. പൂന്തോട്ടം നിറയെ പൂമ്പാറ്റകള്‍ വരാനും മാര്‍ഗമുണ്ട്. ഇതിനായി ഒരു ചെറിയ ബട്ടര്‍ഫ്‌ളൈ ഗാര്‍ഡന്‍ ഒരുക്കാം. പൂമ്പാറ്റകള്‍ക്ക് പ്രിയപ്പെട്ട ചെമ്പകം, ചെണ്ടുമല്ലി, കൃഷ്ണകീരിടം തുടങ്ങിയ ചെടികള്‍ വളര്‍ത്താം. ഇത് പൂമ്പാറ്റകളെ ആകര്‍ഷിക്കും. ഇവനിറയെ പൂക്കള്‍ ഉണ്ടാകുമ്പോള്‍ പൂന്തോട്ടത്തില്‍ തനിയെ പൂമ്പാറ്റകള്‍ നിറയും. വീടിന്റെ പുറത്തുമാത്രമല്ല അകവും പച്ചപ്പ് നിറയ്ക്കാം. ഡൈനിങ് ടേബിളില്‍ പ്ലാസ്റ്റിക്ക് പൂക്കള്‍ക്ക് പകരം വെള്ളത്തില്‍ വളരുന്ന ഇന്‍ഡോര്‍ പ്ലാന്റുകള്‍ തിരഞ്ഞെടുക്കാം. പ്ലാസ്റ്റിക്ക് സെറാമിക്, ചില്ല് പാത്രങ്ങളില്‍ മണിപ്ലാന്റുകളും അതികം വളരാത്ത കള്ളിമുള്‍ച്ചെടികളും വളര്‍ത്താം. ഇത് വീടിനുള്ളില്‍ ഒരു കൊച്ചു പൂന്തോട്ടത്തിന്റെ ഫീല്‍ ഉണ്ടാക്കും. ചില്ലുപാത്രങ്ങളില്‍ ചെടികള്‍ വയ്ക്കുമ്പോള്‍ അതില്‍ മനോഹരമായ ചിത്രങ്ങള്‍ വരച്ചോ കല്ലുകള്‍ നിറച്ചോ വയ്ക്കാം. ഇനി പൂന്തോട്ടത്തില്‍ ഒരു കുഞ്ഞന്‍ഗോവണി വച്ചുനോക്കു. കളറാകെ മാറും. ഇതിനായി പഴയ മരക്കഷ്ണങ്ങള്‍ ഉപയോഗിക്കാം. എന്നിട്ട് അതില്‍ നിറയെ ചെടികള്‍ തൂക്കാം. ഇനി വീട്ടില്‍ ഉപയോഗശൂന്യമായ പാത്രങ്ങളിലും ഷൂവിലുമൊക്കെ പെയ്ന്റ് ചെയ്ത് രൂപം മാറ്റി അതില്‍ പൂക്കള്‍ നട്ടുവയ്ക്കാം ഇത് വ്യത്യസ്തതയും മനോഹാരിതയും വര്‍ധിപ്പിക്കും.

share this post on...

Related posts