ഗർഭിണികൾ നിർബന്ധമായും കാരറ്റ് കഴിക്കണം! കാരണമെന്ത്?

ഗർഭ കാലത്തെ ഭക്ഷണം ഏറെ ശ്രദ്ധിക്കേണ്ട ഒന്ന് തന്നെയാണ്. കാരണം അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുഞ്ഞിന്റെയും ആരോഗ്യം എന്നുള്ളതുകൊണ്ട്. ഗര്‍ഭകാലത്ത് പച്ചക്കറികളും പഴ വര്‍ഗങ്ങളുമെല്ലാം ഏറെ നല്ലതാണ്. പോഷകങ്ങളുടേയും, വൈറ്റമിനുകളുടെയും കലവറയാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. എന്നാൽ ഗർഭ കാലത്ത് സ്ത്രീകൾ നിർബന്ധമായും കഴിക്കേണ്ട ചിലതുണ്ട്. അവയിലൊന്നാണ് കാരറ്റ്. ഇത് ജ്യൂസായോ അല്ലാതെയോ കഴിയ്ക്കാം. എന്നാൽ എന്ത് കൊണ്ട് ഇങ്ങനെ പറയുന്നു എന്ന് നമുക്ക് നോക്കാം.

വയറ്റിലെ കുഞ്ഞിന്റെ കണ്ണിനു പോലും ആരോഗ്യകരമാകുന്ന വൈറ്റമിന്‍ എയുടെ നല്ലൊരു ഉറവിടമാണ് കാരറ്റ്. കാരറ്റിലെ ആന്റിഓക്‌സിഡന്റുകൾ ബീറ്റാ കരോട്ടിന്റെ അഭാവം മൂലം ഉണ്ടാകുന്ന മാക്യുലർ ഡീജനറേഷൻ, അന്ധത തുടങ്ങിയ കാഴ്ച സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. അതുപോലെ തന്നെ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളോടെ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്ള പരിഹാരമാണ് കരോട്ടിനെ കണക്കാക്കാം. കാരറ്റ് ഓക്സിഡേഷൻ മൂലമുണ്ടാകുന്ന നാശത്തെ നിർവീര്യമാക്കുകയും ഹൃദ്രോഗ സാധ്യതയെ പ്രതിരോധിക്കുകയും ചെയ്യുന്നു. അമ്മയ്ക്കും കുഞ്ഞിനും ഒരു പോലെ ഹൃദയാരോഗ്യം ഉറപ്പു നല്‍കുന്ന ഒന്നാണിത്.

വൈററമിന്‍ എ, വൈറ്റമിന്‍ സി എന്നിവ കാരറ്റിലുണ്ട് . ഇവ ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ സഹായിക്കുന്നു. കുഞ്ഞിന്റെ ബുദ്ധി ശക്തിയ്ക്ക് ഏറെ നല്ലതാണ് ഗര്‍ഭകാലത്ത് കാരറ്റ് കഴിക്കുന്നത്. ഇതിലെ വൈറ്റമിന്‍ എ ആണ് ഈ ഗുണം പ്രധാനം ചെയ്യുന്നത്. വയറ്റിലെ കുഞ്ഞിന്റെ ചര്‍മാരോഗ്യത്തിനും മാംസത്തിനും മസിലുകള്‍ക്കുമെല്ലാം ഏറെ ഗുണകരമാണ് ഗര്‍ഭ കാലത്ത് കാരറ്റ് കഴിക്കുന്നത്. ശരീര വേദനകള്‍ക്കുള്ള പരിഹാരം കൂടിയാണ് കാരറ്റ്. കുഞ്ഞിന്റെ അസ്ഥികള്‍, എല്ലുകള്‍ എന്നിവ രൂപപ്പെടാന്‍ ഇത് ഏറെ സഹായിക്കുന്നു.

Related posts