അമ്മയാകാം ഈ ഡയറ്റിലൂടെ

അമ്മയാകാന്‍ കഴിയുകയെന്നത് ഒരു സ്ത്രീയെ സംബന്ധിച്ചടത്തോളം ഒരു ജന്മം കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യങ്ങളിലൊന്നാണ്. എന്നാല്‍ പലപ്പോഴും ഗര്‍ഭധാരണത്തിന് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന സ്ത്രീകള്‍ ധാരാളമുണ്ട്. കാരണങ്ങള്‍ പലതുമാകാം, ചിലര്‍ക്കിത് ജന്മനാ ഉള്ള പ്രശ്നമാകില്ല, ചില ചെറിയ പ്രശ്നങ്ങള്‍ കാരണമാകാം. ഉദാഹരണത്തിന് ഗര്‍ഭധാരണത്തിനും പോഷകങ്ങള്‍ ആവശ്യമാണ്. ഇവ സ്ത്രീ ശരീരത്തില്‍ കുറയുന്നത് ഗര്‍ഭം ധരിയ്ക്കുവാന്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നു മാത്രമല്ല, ആരോഗ്യകരമായ ഗര്‍ഭത്തിന് തടസം നില്‍ക്കുകയും ചെയ്യുന്നു. അടുത്തിടെ ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി നടത്തിയ ഒരു പഠനത്തില്‍ സ്ത്രീകളുടെ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കാനാവശ്യമായ ചില വഴികളെക്കുറിച്ചും ഇതിനാവശ്യമായ ഫെര്‍ട്ടിലിറ്റി ഡയറ്റിനെക്കുറിച്ചും പ്രതിപാദിയ്ക്കുകയുണ്ടായി. ചില പ്രത്യേക രീതിയിലെ ഡയറ്റുകള്‍ പാലിയ്ക്കുന്നത് പെട്ടെന്നു തന്നെ സ്ത്രീകളില്‍ ഗര്‍ഭധാരണം സാധ്യമാക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു. ഈ പ്രത്യേക ഡയറ്റിലൂടെ പ്രധാനമായും മൂന്നു കാര്യങ്ങളാണ് ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ ഓവുലേഷനും ഇതു വഴി പ്രത്യുല്‍പാദന ശേഷിയും വര്‍ദ്ധിപ്പിയ്ക്കുക. ആരോഗ്യകരമായ ഗര്‍ഭത്തിന് നല്ല തുടക്കം നല്‍കുക. ഗര്‍ഭകാലത്തും തുടര്‍ന്നും നിങ്ങളുടെ എല്ലുകള്‍ക്കും ഹൃദയത്തിനും ശരീരത്തിനാകെയും ആരോഗ്യം പ്രദാനം ചെയ്യുക. ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന യുവതി ഗര്‍ഭധാരണത്തിന് തയ്യാറെടുക്കുന്ന യുവതി ഈ ഡയറ്റ് കൃത്യമായി പിന്‍തുടരുന്നത് പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുവാനും ഇതിനു തടസം നില്‍ക്കുന്ന ഘടകങ്ങളെ ദുര്‍ബലമാക്കുവാനും ഒപ്പം ആരോഗ്യകരമായ ഗര്‍ഭം ഉറപ്പു നല്‍കാനും സഹായിക്കും.

കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍

കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റുകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. അതായത് ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍. ഇവ ഫ്രൂട്സ്, ബീന്‍സ്, തവിടു കളയാത്ത ധാന്യങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം അടങ്ങിയതാണ്. ഇവ പതുക്കെ മാത്രമേ ദഹിയ്ക്കൂ, ഇതു വഴി പെട്ടെന്നു തന്നെ ഷുഗര്‍ രക്തത്തില്‍ കൂടുകയുമില്ല. മറിച്ച് ബ്രെഡ്, കേക്കുകള്‍, കുക്കീസ് തുടങ്ങിയവ രക്തത്തിലെ ഗ്ലൂക്കോസ് തോതു പെട്ടെന്നുയര്‍ത്താന്‍ കാരണമാകും. പ്രമേഹ സാധ്യത വരെ വര്‍ദ്ധിപ്പിയ്ക്കും. ഇത് ആരോഗ്യകരമായ ഗര്‍ഭത്തിനും ഗര്‍ഭധാരണത്തിനും തടസമാണ്. കാരണം പെട്ടെന്നു തന്നെ ഗ്ലൂക്കോസ് തോതു കൂടുമ്പോള്‍ ഇന്‍സുലിന്‍ ഉല്‍പാദനവും വര്‍ദ്ധിയ്ക്കും. ഇന്‍സുലിന്‍ കൂടുതലാകുന്നത് ഗര്‍ഭധാരണത്തിന് തടസമാണ്

ട്രാന്‍സ്ഫാറ്റുകള്‍ ഒഴിവാക്കി

ട്രാന്‍സ്ഫാറ്റുകള്‍ ഒഴിവാക്കി അണ്‍സാച്വറേറ്റഡ് ഹെല്‍ത്തി ഫാറ്റുകള്‍ ശീലമാക്കുക. ട്രാന്‍സ്ഫാറ്റുകളും അനാരോഗ്യകരമായ കൊഴുപ്പുകളുമെല്ലാം ശരീരത്തിന്റെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വര്‍ദ്ധിപ്പിയ്ക്കുന്നു. പാന്‍ക്രിയാസ് ഇവയ്ക്കായി കൂടുതല്‍ ഇന്‍സുലിന്‍ ഉല്‍പാദിപ്പിയ്ക്കുന്നും. ഇത് ശരീരത്തിന്റെ അപചയ പ്രക്രിയയെ തടസപ്പെടുത്തുന്നു. ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം തടസപ്പെടുന്നു.

പ്രോട്ടീനുകള്‍

ഗര്‍ഭധാരണത്തിനു തയ്യാറെടുക്കുന്നവര്‍ ധാരാളം പ്രോട്ടീനുകള്‍ ശീലമാക്കുക. പ്രത്യേകിച്ചും സസ്യങ്ങളില്‍ നിന്നുള്ള പ്രോട്ടീന്‍. ബീന്‍സ് പോലുള്ളവയില്‍ ധാരാളം പ്രോട്ടീനുകളുണ്ട്. ഇറച്ചിയില്‍ നിന്നും പ്രത്യേകിച്ചും റെഡ് മീറ്റില്‍ നിന്നുമുള്ള പ്രോട്ടീന്‍ ആരോഗ്യത്തിന് അത്ര നല്ലതല്ല. ബീന്‍സിനു പുറമേ നട്സ്, സീഡുകള്‍, ടോഫു എന്നിവയെല്ലാം തന്നെ ആരോഗ്യകരമായ കൊഴുപ്പുകളാണ്. സസ്യങ്ങളില്‍ നിന്നുളള പ്രോട്ടീന്‍ കുറഞ്ഞ കലോറിയുള്ളവയുമാണ്. ഇതാണ് ഇവയെ കൂടുതല്‍ ആരോഗ്യകരമാക്കുന്നതും. തടി നിയന്ത്രിയ്ക്കാനും ഇത് നല്ലതാണ്. അമിത വണ്ണം മാസമുറ, ഓവുലേഷന്‍ പ്രശ്നങ്ങള്‍ക്കും ഗര്‍ഭധാരണത്തിനുമെല്ലാം തടസം തന്നെയാണ്. കൊഴുപ്പു കളയാത്ത പാലുല്‍പന്നങ്ങള്‍ കൊഴുപ്പു കളയാത്ത പാലുല്‍പന്നങ്ങള്‍ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നു. പാല്‍, തൈര് തുടങ്ങിയവയെല്ലാം ശീലമാക്കുക. പ്രകൃതിദത്തമായ, പ്രോസസ് ചെയ്യാത്തവയാണ് ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയവ. ഇത് ആരോഗ്യത്തെ സഹായിക്കുമെന്നു മാത്രമല്ല, വന്ധ്യതാ പ്രശ്നങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു.

share this post on...

Related posts