ഉരുളക്കിഴങ്ങും പൊള്ളലേറ്റ പാടുകളും

വീട്ടിൽ നിന്ന് തന്നെ എളുപ്പത്തിൽ ചെയ്യാവുന്ന ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് നിങ്ങൾക്ക് നിങ്ങളുടെ ദേഹത്തുള്ള പൊള്ളലേറ്റതിന്റെ പാടുകളും അടയാളങ്ങളും കുറയ്ക്കുവാൻ സാധിക്കുന്നതാണ്. സ്വാഭാവിക ബ്ലീച്ചിംഗ് ഗുണങ്ങളുള്ള കാറ്റെകോളേസ് എന്ന എൻസൈം ഉരുളക്കിഴങ്ങിൽ അടങ്ങിയിരിക്കുന്നു. ഒരു ഉരുളക്കിഴങ്ങ് നേർത്ത കഷ്ണങ്ങളാക്കി മുറിച്ച് ദിവസേന മൂന്നു പ്രാവശ്യം പൊള്ളലേറ്റ ഭാഗത്ത് തടവുക. ഈ കഷണങ്ങളിൽ നിന്നുള്ള നീരിന് ചെറിയ പൊള്ളലേറ്റ ഭാഗങ്ങൾക്ക് ചികിത്സ നൽകുന്ന ഔഷധ ഗുണങ്ങളുണ്ട്. അതായത് ചർമ്മത്തിലെ അനാവശ്യ പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു മികച്ച പ്രതിവിധിയാണ് ഉരുളക്കിഴങ്ങ്. അതുപോലെ തന്നെയാണ് തക്കാളി നീരും. ഇതിനു ചർമ്മത്തിന് തിളക്കവും തണുപ്പും സുഖവും പകരുന്ന ഗുണങ്ങളുമുണ്ട്. ഇത് അടയാളങ്ങൾ എന്നിവ സുഖപ്പെടുത്തുകയും ലഘൂകരിക്കുകയും ചെയ്യുന്നു.

ഒരു തക്കാളി കഷ്ണം മുറിച്ച് പൊള്ളലേറ്റ പാടിൽ സൗമ്യമായി തടവുക. ദിവസവും രണ്ടുതവണ ഇത് ചെയ്യുക. തീർച്ചയായും ഗുണം ലഭിക്കുന്നതാണ്. മറ്റൊരു പരിഹാരമാണ് ഉലുവ. ഉലുവയിൽ അടങ്ങിയിട്ടുള്ള പോഷകങ്ങളും ആന്റിഓക്‌സിഡന്റുകളും പൊള്ളലേറ്റ അടയാളങ്ങളും പാടുകളും ഒഴിവാക്കാൻ നിങ്ങളെ സഹായിക്കുന്നു.അര കപ്പ് ഉലുവ രാത്രി മുഴുവൻ വെള്ളത്തിൽ മുക്കിവയ്ക്കുക. രാവിലെ, അവ എടുത്ത് നന്നായി അരച്ച് മിനുസമാർന്ന പേസ്റ്റ് ഉണ്ടാക്കുക. ഇത് 30 മിനിറ്റ് നേരം ചർമ്മത്തിൽ പാടുകൾ ഉള്ള ഭാഗത്ത് പുരട്ടി വയ്ക്കുക.

പിന്നീട് തണുത്ത വെള്ളത്തിൽ കഴുകുക. മികച്ച ഫലങ്ങൾക്കായി, ഇത് ദിവസവും രണ്ടുതവണ ചെയ്യുക. ക്രമേണ പാടുകൾ അപ്രത്യക്ഷമായി വരുന്നത് കാണാം.ധാരാളം സൗന്ദര്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള രണ്ട് ചേരുവകളാണ് ബദാമെണ്ണയും നാരങ്ങാനീരും. ബദാം എണ്ണയിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ ഇയും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിലെ അടയാളങ്ങൾ മങ്ങാൻ സഹായിക്കുന്നു. ചർമ്മത്തിന്റെ തിളക്കം വർദ്ധിപ്പിക്കുവാൻ സഹായിക്കുമെന്ന് അറിയപ്പെടുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് നാരങ്ങ നീര്. ഒരു പാത്രത്തിൽ മൂന്ന് നാല് തുള്ളി ശുദ്ധമായ ബദാം എണ്ണ എടുക്കുക. ഇതിലേക്ക് രണ്ട് മൂന്ന് തുള്ളി നാരങ്ങ നീര് ചേർക്കുക. ഇവ തമ്മിൽ നന്നായി കലർത്തി നിങ്ങളുടെ ചർമ്മത്തിലെ പാടുകളിലും അടയാളങ്ങളിലും സൗമ്യമായി മസാജ് ചെയ്യുക. ദിവസത്തിൽ രണ്ടുതവണ ഇത് ചെയ്യുക.

Related posts