മുഖത്തെ ചുളിവും മങ്ങലും മാറാന്‍ ഉരുളക്കിഴങ്ങ്

· ഉരുളക്കിഴങ്ങില്‍ അടങ്ങിയിരിക്കുന്ന വൈറ്റമിന്‍ സി നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. സൂര്യപ്രകാശം െകാണ്ട് ത്വക്കിനുണ്ടാകുന്ന മങ്ങല്‍ മാറ്റുന്നതിന് ഇത് സഹായിക്കുന്നു.

·കൊളാജന്റെ ഉല്‍പാദനത്തിനു വൈറ്റമിന്‍ സി ആവശ്യമാണ്. ത്വക്കിലെ ചുളിവു മാറ്റാനും ഇതിനു കഴിയും.

· ഉരുളക്കിഴങ്ങിന്റെ തൊലിയില്‍ അടങ്ങിയിരിക്കുന്ന ക്വര്‍സൈറ്റിന്‍ ശരീരത്തിലെ നീര് കുറയ്ക്കാന്‍ സഹായിക്കുന്നതിനൊപ്പം ആന്റി ഓക്‌സിഡന്റായും പ്രവര്‍ത്തിക്കുന്നു.

· സൂര്യപ്രകാശം ഏല്‍ക്കത്തക്ക വിധം ഉരുളക്കിഴങ്ങ് സൂക്ഷിക്കരുത്. പച്ചനിറത്തിലുള്ള മുളകള്‍ വരുന്നതിന് ഇതു കാരണമാകുന്നു. സോലാനിന്‍ എന്ന ഈ ആല്‍ക്കലോയിഡുകള്‍ അലര്‍ജി ഉണ്ടാക്കും. പ്രമേഹരോഗികള്‍ ഉരുളക്കിഴങ്ങ് ഉപയോഗം ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ െചയ്യണം.

വിവരങ്ങള്‍ക്ക് കടപ്പാട് വനിത

share this post on...

Related posts