ഇരട്ടക്കുട്ടികള്‍ വേണോ.. ചില പൊടിക്കെകള്‍ ഇതാ!

 

ഇരട്ടക്കുട്ടികള്‍ എന്നും കൗതുകമാണ്. ഇവര്‍ സമ്പത്തും ഐശ്വര്യവും കുടുംബത്തിലേക്ക് കൊണ്ടുവരും എന്നൊരു വിശ്വാസമുണ്ട്. അത് കൊണ്ട് തന്നെ പലരും പ്രസവിക്കുന്നത് ഇരട്ടകുട്ടികളാവാന്‍ പ്രാര്‍ത്ഥിക്കാറുണ്ട്. ഇരട്ടകളുണ്ടാവാനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ 5 വഴികളുണ്ട്.

1) കുടുംബപാരമ്പര്യം

കുടുംബത്തില്‍ ഇരട്ടക്കുട്ടികളുടെ പാരമ്പര്യം ഉണ്ടോ എന്ന് അന്വേഷിക്കുക. ഇതിനു മുന്‍പും ഇരട്ടകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ സാധ്യത കൂടുതലാണ്. അങ്ങനെയൊരു പാരമ്പര്യം ഇല്ലാത്തവര്‍ക്കും ഇരട്ടകള്‍ ഉണ്ടായിക്കൂടാ എന്നില്ല.

2) പോഷകാഹാരം
ഉണങ്ങിയ പഴവര്‍ഗ്ഗങ്ങള്‍ പോലുള്ള പോഷകാഹാരങ്ങള്‍ കഴിക്കുന്നത് വല്യ വ്യത്യാസം തന്നെ ഉണ്ടാക്കും. ഇരട്ടകളെ ഗര്‍ഭം ധരിക്കാനുള്ള സാധ്യത ഇത് കൂട്ടും.

3)അനുബന്ധമരുന്നുകള്‍
ഫോളിക് ആസിഡ് എന്ന വര്‍ഗ്ഗം ശരീരത്തില്‍ അത്യാവശ്യം വേണ്ട സമയമാണിത്. അതിനാല്‍ ഫോളിക് ആസിഡ് അധികമുള്ള ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഈ സമയത്തു കഴിച്ചാല്‍ ഇരട്ടകുട്ടികളുണ്ടാവാനുള്ള സാധ്യത കൂടും.

4) ക്ഷീരോല്പന്നങ്ങള്‍
ശരീരത്തിന് ശരിയായ ആരോഗ്യം ഉണ്ടെങ്കില്‍ മാത്രമേ ഇരട്ടകളുണ്ടാകൂ. അതിനു വേണ്ടി ആവശ്യത്തിന് ക്ഷീരോല്പന്നങ്ങള്‍ കഴിക്കണം. അത് ശരീരത്തില്‍ ഹോര്‍മോണുകളുടെ ഉത്പാദനം കൂട്ടി ഇരട്ടകളുടെ സാധ്യത വര്‍ധിപ്പിക്കും.

5)ഭൂഗര്‍ഭപച്ചക്കറികള്‍
മണ്ണിനടിയില്‍ വളരുന്ന കാരറ്റ്, ഉരുളക്കിഴങ്ങു മുതലായ പച്ചക്കറികളില്‍ ധാരാളം പോഷകങ്ങള്‍ ഉണ്ട്. ഇവ ആവശ്യം പോലെ കഴിക്കുന്നതും ഇരട്ടകളുണ്ടാകാനുള്ള സാധ്യത കൂട്ടും.

share this post on...

Related posts